സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിന് താഴെ രോഷം; നിറഞ്ഞ് ‘മോദി രാജിവെക്കൂ’ ഹാഷ്ടാഗ്

modi-zukenberg-fb-page
SHARE

കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വലിയ വീഴ്ച ഉണ്ടായി എന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുകയാണ്. സൈബർ ഇടങ്ങളിലും ഇതിന്റെ പ്രതികരണം കാണാം. ട്വിറ്റർ, ഫെയ്സ്ബുക്ക് പോലുള്ള ഇടങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. 'മോദി രാജിവെക്കൂ' എന്ന ഹാഷ്ടാഗും വൈറലായിരുന്നു. ഇടയ്ക്ക് ഒഴിവായെങ്കിലും അത് സാങ്കേതിക പ്രശ്‌നം മൂലമാണെന്നും ഹാഷ്ടാഗ് പുനഃസ്ഥാപിച്ചതായും ഫെയ്‌സ്ബുക്ക് അറിയിച്ചിരുന്നു. എങ്കിലും ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗും മോദിയുമൊപ്പമുള്ള പോസ്റ്റിന് താഴെ ഇപ്പോൾ ഇന്ത്യക്കാരുടെ ബഹളമാണ്.

2015ൽ സുക്കര്‍ബര്‍ഗ് പങ്കുവച്ച മോദിയുമൊപ്പമുള്ള കൂടിക്കാഴ്ച ചിത്രങ്ങളുടെ കമന്റ് ബോക്സിലാണ് മോദി രാജിവെക്കൂ' എന്ന ഹാഷ്ടാഗ് നിറയുന്നത്. ഒപ്പം മലയാളത്തിൽ സുക്കര്‍ബര്‍ഗിനെ ഉപദേശിക്കുന്നവരെയും കാണാം. പോസ്റ്റ് കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...