‘ഇത്തവണയും ഇല്ല അല്ലേ’: കാത്തിരുന്ന് കിട്ടിയ നിധി: പൊള്ളിച്ച ചോദ്യങ്ങൾ; കുറിപ്പ്

nithya-s-sreekumar
SHARE

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ആ പതിവ് ചോദ്യം ഉയർന്നു തുടങ്ങും. ‘വിശേഷം ഒന്നുമായില്ലേ... ഇനിയെപ്പോഴാ?....’ എന്തോ ഒരു അലിഖിത നിയമം പോലെയാണ് ഈ ചോദ്യം കേൾക്കുമ്പോൾ തോന്നുക. അല്ലെങ്കിൽ ഒരു നാട്ടുനടപ്പെന്ന പോലത്തെ ഒരു ചോദ്യം. ഇതു കേൾക്കുമ്പോഴുണ്ടാകുന്ന മാനസിക നില പറഞ്ഞറിയിക്കാനാകാത്തതാണ്. ഈ വേദന എത്രത്തോളമെന്നു പങ്കിടുകയാണ് നിത്യ എസ് ശ്രീകുമാർ. നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ ആ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന മണ്ടൻ ചിന്തയെ ചോദ്യം ചെയ്തു കൊണ്ടാണ് നിത്യയുടെ കുറിപ്പ്. ചോദ്യങ്ങളും മുൻവിധികളും മാറ്റിനിർത്തി അവരെ ജീവിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്നും നിത്യ കുറിക്കുന്നു

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയാൽ ആ സുഹൃത്_വ്യക്തി_കുടുംബ ബന്ധം അതോടെ തീരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം ഞാൻ മനപ്പൂർവം ഒഴിവാക്കിയ family_friends_gettogetherകൾ _സംസാരങ്ങൾ എനിക്കുണ്ട് !

സമൂഹമേ,

നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !

നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ !

ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ് എന്ന സ്ഥിരം ക്‌ളീഷേ ഞാൻ പറയുന്നില്ല, പക്ഷെ നിങ്ങളുടെ ഈ ചോദ്യം മൂലം മാനസികമായി തകർന്ന്, ദൈവം വിചാരിച്ചിട്ടും ഫലം കാണാൻ പറ്റാത്ത ദമ്പതിമാർ ഈ നാട്ടിൽ ഉണ്ട്. ദയവായി ഒരു കാര്യം മനസിലാക്കുക.

നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ ആ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന മണ്ടൻ ചിന്ത ആദ്യമേ മനസ്സിൽ നിന്ന് കളയുക. അവരെ ജീവിക്കാൻ അനുവദിക്കുക. എപ്പോൾ കുഞ്ഞുങ്ങൾ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. ഏറ്റവും personal ആയ ഒരു കാര്യം മുഖത്ത് നോക്കി ചോദിക്കുന്ന ശീലം കഴിയുമെങ്കിൽ ഇനി എങ്കിലും അവസാനിപ്പിക്കുക. അനാവശ്യമായ caring കാണിക്കൽ നിങ്ങളുടെ തന്നെ വില കളയും. ഇനി അവരുടെ മനസ് ഉടയ്ക്കാൻ വേണ്ടി മനഃപൂർവം ചോദിക്കുന്നതാണ് എങ്കിൽ നിങ്ങൾക്കുള്ള മറുപടി കാലം കരുതി വെച്ചിട്ടുണ്ടാകും എന്ന് മറക്കരുത്.

പ്രിയപ്പെട്ടവരെ,

medical science + time + god, ഒരു adaar combination ആണ്. സൊസൈറ്റിയുടെ ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ കളയാൻ ഞാൻ പറയില്ല. മുഖത്ത് നോക്കി ചുട്ട മറുപടി കൊടുക്കുക, മിനിമം പുച്ഛിച്ചു തള്ളാൻ എങ്കിലും ശ്രമിക്കുക. നിങ്ങൾ ട്രീറ്റ്മെന്റിൽ ആയിക്കോട്ടെ അല്ലായിരിക്കട്ടെ അത് നിങ്ങളുടെ സ്വകാര്യ വിഷയം ആണ്. നിങ്ങളുടെ last mentrural date അത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി. കൂട്ടുകാരേം കുടുംബക്കാരേം നാട്ടുകാരേം അറിയിക്കേണ്ട ഒന്നല്ല അത്. ഇത്തവണയും ഒന്നും ഇല്ല അല്ലേ എന്ന ഊള ചോദ്യം ഉണ്ടാക്കുന്ന വൃത്തികെട്ട ആ feelings ഒഴിവാക്കാൻ സാധിക്കും

എല്ലാത്തിനും ഉപരി love marriage / arranged marriage- ഏതും ആയിക്കോട്ടെ, നിങ്ങളുടെ life partner നിങ്ങളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു ചേർത്തു നിർത്തുന്നു എന്ന് ഏറ്റവും കൃത്യമായി അറിയാൻ സാധിക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇത്

ആറു വർഷം ഞങ്ങളെ കാത്തിരുത്തി വന്ന ഞങ്ങളുടെ അമ്മാളൂന് നൽകാൻ ഞങ്ങൾ ഒരുക്കിയത് ഏറ്റവും നന്നായി പരസ്പരം മനസിലാകുന്ന, അനാവശ്യമായ arguments ഇല്ലാത്ത, സ്നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം ആണ്. ഒരുപക്ഷെ കുറെ മുന്നെ അവൾ എത്തിയിരുന്നു എങ്കിൽ ഇത്രത്തോളം ആഴത്തിൽ പരസ്പരം മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കില്ലായിരുന്നു അല്ലെങ്കിൽ സാധിക്കില്ലായിരുന്നു

PS : എന്തിനാണ് ഇങ്ങനെ ഒരു post എന്ന് കരുതുന്നുണ്ടോ? എന്റെ facebook whatsapp മെസ്സജ് ബോക്സ്‌ മുഴുവനും ഒരു സമയത്തു ഞാൻ അനുഭവിച്ച അതേ വേദനയും അതിലുപരി അമർഷവും അനുഭവിക്കുന്ന ഒരുപാടാളുകളുടെ മെസ്സേജുകൾ ആണ്. എഴുതിയില്ലെങ്കിൽ വന്ന വഴി മറന്ന പോലെ ആകും. എഴുതി പോയതാണ് !

MORE IN SPOTLIGHT
SHOW MORE
Loading...
Loading...