‘ഹനുമാൻ സ്വാമി രക്ഷിക്കുമോ?’; ഉണ്ണിയോട് സന്തോഷ്; മറുപടി ഇങ്ങനെ

santhosh-unni-comment
SHARE

കുറച്ച് നേരമായി ട്രോളൻമാരുടെ വിളയാട്ടത്തിന് നടുവിലാണ് നടൻ സന്തോഷ് കീഴാറ്റൂർ. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അദ്ദേഹം പങ്കുവച്ച കമന്റാണ് വൈറലാകുന്നത്. ഇതിന് മറുപടിയുമായി ഉണ്ണിയും വന്നതോടെ സോഷ്യല്‍ ചര്‍ച്ച കൊഴുത്തു. ഇതോടെ കമന്റ് നീക്കം ചെയ്തെന്നാണ് ഇപ്പോൾ പോസ്റ്റിന് താഴെയുള്ള ചർച്ച.

‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു ഹനുമാൻ ജയന്തി ആശംസിച്ച് ഉണ്ണി പങ്കുവച്ച പോസ്റ്റിന് താഴെ സന്തോഷിന്റെ കമന്റ്. ഇതിനെ തുണച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഒടുവിൽ മറുപടിയുമായി ഉണ്ണി തന്നെ രംഗത്തെത്തി. ‘ചേട്ടാ, നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാൻ ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന് മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..’ ഉണ്ണി കുറിച്ചു. ഇതിന് പിന്നാലെ കമന്റ് സന്തോഷ് മുക്കിയെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ‌

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിക്കായി മാസ്ക് പോലും ധരിക്കാതെ റോഡ് ഷോ നടത്തുന്ന സന്തോഷിന്റെ ചിത്രവും പങ്കുവച്ച് അദ്ദേഹത്തിന്റെ കമന്റ് തിരിച്ചു ചോദിക്കുന്നവരെയും കാണാം.

santhosh-covid-troll
MORE IN SPOTLIGHT
SHOW MORE
Loading...
Loading...