അച്ഛനെ പിരിയാനാകാതെ മകൾ; മൂന്ന് തവണ ആലിംഗനം; നാലാമത് ട്വിസ്റ്റ്: ഫൺ വിഡിയോ

father-daughter
SHARE

വിവാഹശേഷമുള്ള വധുവിന്റെ യാത്രയയക്കൽ ചടങ്ങിനെക്കുറിച്ചുള്ള പഴയ ഫണ്‍ വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നു. റൂബിൻ ശർമ ഐപിഎസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. വധുവിന്റെ പിതാവും ബന്ധുക്കളും ചേർന്ന് വരനൊപ്പം യാത്രയയക്കുന്നതാണ് വിഡിയോ. തമാശക്കു വേണ്ടി ആരോ ചെയ്തതാണ് ഇതെന്നാണ് വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. 

പോകും മുൻപ് അച്ഛനെ കെട്ടിപ്പിടിച്ച് പെൺകുട്ടി കരയുന്നതാണ് വിഡിയോയിൽ കാണുന്നത്. പിന്നീട് ഭര്‍ത്താവിനൊപ്പം പോകുന്നതും കാണാം. എന്നാൽ വീണ്ടും തിരിഞ്ഞ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നു. ഇങ്ങനെ മൂന്നാമതും ആവർത്തിക്കുന്നു. നാലാംവട്ടവും പെൺകുട്ടി തിരിഞ്ഞോടിയെത്തുമ്പോൾ അച്ഛൻ ചെരിപ്പൂരി അടിക്കാനോങ്ങുന്നതാണ് വിഡിയോയിൽ കാണുന്നത്. പെൺകുട്ടി വേഗം തിരിച്ചോടുന്നതും വിഡിയോയിൽ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...