ഭൂകമ്പമെന്നു കരുതി; വീണത് 10 അടി അകലെ; ഒന്നുമറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ

chopper-landing
SHARE

കൊച്ചിയിലെ നെട്ടൂരിനടത്തു  ഹെലികോപ്റ്റർ ഹാർഡ് ലാൻഡിംഗിൽ നിന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം‌.എ യൂസഫലിയും ഭാര്യയും  അത്ഭുതകരമായി രക്ഷപ്പെട്ടത് ലോകത്തിന് അറിയാമെങ്കിലും പത്ത് അടി അകലെ  ഷെഡിൽ ഇരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ജോർജ്ജ്    സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു  . ഉത്തരേന്ത്യൻ തൊഴിലാളികളിൽ ചിലർ സ്ഥലത്തേക്ക് ഓടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്  തന്റെ ഇരിപ്പിടത്തിന്  അരികിൽ ഒരു മഹാ ദുരന്തം ഉഴിവായത് എന്ന അറിയുന്നത്. തന്റെ ഷെഡിൽ നിന്ന് ഇറങ്ങിയപ്പോൾ താൻ ഇരിക്കുന്നിടത്ത് നിന്ന് പത്ത് അടി അകലെയായിരുന്നു ചോപ്പർ വീണത്.

ജോർജ് എത്തിയപ്പോഴേക്കും യൂസഫലിയെയും കൂട്ടരേയും ആശുപത്രി ലേക്ക് കൊണ്ടു പോയിരുന്നു.

ശക്തമായ ഇടി മിന്നലും , കാറ്റും, കനത്ത  മഴയുമുള്ള ദിവസമായിരുന്നു എന്ന് ജോർജ് ഓർക്കുന്നു . രാവിലെ 8.30ക്കായിരുന്നു സംഭവം , പെട്ടെന്ന് കാറ്റ് ശക്തമാവുകയും താൻ ഇരുന്ന്  ഷെഡിന്റെ താൽക്കാലിക മേൽക്കൂര പറിച്ചു എടുക്കുന്നത് പോലെ തോന്നുകയും ചെയ്തു   . ഷെഡിൽ സൂക്ഷിച്ച ജനറേറ്ററും ചില രേഖകളും രക്ഷിക്കാനുള്ള  ശ്രമത്തിലായിരുന്നു  ജോർജ്. ഭൂകമ്പം ആണെന്ന് കരുതിയ  നിമിഷം. മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി. പിന്നെ ശക്തമായി   വെള്ളത്തിൽ എന്തോ വന്ന് ഇരിക്കുന്നത് പോലെയുള്ള ശബ്ദം.

മഹാനായ ആ മനുഷ്യനും  ഭാര്യയും രക്ഷപ്പെട്ടതിൽ  സന്തോഷമുണ്ടെങ്കിലും  ഒരു നോക്ക് നേരിൽ കാണാൻ പറ്റാത്തതിന്റെ ദുഖമുണ്ടെന്ന് ജോർജ് .ഇത്രയും അടുത്ത വന്ന ലാൻഡ് ചെയ്തിട്ടും   അറിയാതെ പോയതിനും വിഷമമുണ്ട് . മൊബൈലിലൂടെ ലോകം അറിഞ്ഞതിനു ശേഷമാണ് പത്തടി അകലെയുള്ള ഞാൻ അറിഞ്ഞത് .

പിന്നീട്  ലുലുവിന്റെ ഉദ്യോഗസ്ഥർ വന്ന മേൽക്കൂര ശരിയാക്കി തന്നുവെന്നു ജോർജ് ഓർമ്മിപ്പിക്കാൻ മറന്നില്ല

MORE IN SPOTLIGHT
SHOW MORE
Loading...
Loading...