സ്ലീപ് ഓവറിന് മുൻപ് ഒരു നിമിഷം; പീഡകർ സിനിമയിലെ വില്ലനെപ്പോലെയല്ല; കുറിപ്പ്

sleepover-fb
SHARE

കൂട്ടുകാരുടെ വീട്ടിൽ രാത്രി ഉറങ്ങാൻ പോകുന്ന രീതി – അതാണ് സ്ളീപ് ഓവർ. പണ്ടു മുതൽ തന്നെ ഉണ്ടായിരുന്നു ഈ പ്രവണത. അതിന് സ്ളീപ് ഓവർ എന്ന ഓമനപ്പേര് വീണത് ഇപ്പോഴാണെന്നു മാത്രം. ദൃശ്യം 2 ൽ ജോർജ് കുട്ടിയുടെ രണ്ടാമത്തെ മകളുടെ കൂട്ടുകാർ സ്ളീപ് ഓവറിന് വരുന്ന രംഗം കൂടിയായപ്പോൾ സംഗതി ഒന്നു കൂടി പൊലിച്ചു. 

പുതിയ തലമുറയ്ക്കു ഇതൊരു ഫാഷനാണ്. എന്നാൽ പഴയ തലമുറയ്ക്കു സ്ലീപ് ഓവർ അത്ര ദഹിക്കണമെന്നില്ല. ആ വീട്ടിൽ എത്ര ആണുങ്ങളുണ്ട്, അവർ കല്യാണം കഴിച്ചതാണോ , പെണ്ണുങ്ങൾ എത്ര പേരുണ്ട്.. തുടങ്ങിയ നൂറു ചോദ്യങ്ങൾ മാതാപിതാക്കൾ ചോദിക്കും. തെറ്റു പറയാനും പറ്റില്ല. പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികൾക്കും കരുതൽ ബാധകമാണ്. നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്ന ഒരു വലിയ വിപത്തുണ്ട്. ചെറിയ ആൺ കുട്ടികളുടെ സുരക്ഷ. ഒരുപക്ഷെ പെൺകുട്ടികളേക്കാൾ, ചെറുപ്രായത്തിൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് ആൺകുട്ടികൾ ആയിരിക്കും. കാരണം, അവർ ഒരു ഈസി ടാർഗറ്റ് ആണ്. ആരും കാര്യമായി ശ്രദ്ധിക്കുകയും ഇല്ല. ആൺകുട്ടികൾ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

സുരേഷ് സി പിള്ള പങ്കുവച്ച കുറിപ്പ് വായിക്കാം

സ്ത്രീ സുരക്ഷയെ പറ്റിയും, പെൺകുട്ടികളുടെ സുരക്ഷയെ പറ്റിയും പറയുമ്പോൾ, നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്ന ഒരു വലിയ വിപത്തുണ്ട്. ചെറിയ ആൺ കുട്ടികളുടെ സുരക്ഷ. ഒരുപക്ഷെ പെൺകുട്ടികളേക്കാൾ, ചെറുപ്രായത്തിൽ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് ആൺകുട്ടികൾ ആയിരിക്കും. കാരണം, അവർ ഒരു ഈസി ടാർഗറ്റ് ആണ്.  ആരും കാര്യമായി ശ്രദ്ധിക്കുകയും ഇല്ല.

പല സുഹൃത്തുക്കളിൽ നിന്നും, മുതിർന്നവരിൽ നിന്നുണ്ടായ പീഡന കഥകൾ കേട്ടിട്ടുണ്ട്. NCC/Scout ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമത്തെ ക്കുറിച്ച് അന്നൊക്കെ NCC യിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ വേദനകൾ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ട് കുട്ടികളോട് നേരിട്ട് അപകടങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കണം. അപകടങ്ങൾ ചുറ്റിനും ഉണ്ട്.

പ്രമുഖ എഴുത്തുകാരനും, ബ്ലോഗ്ഗറുമായ Tim Challies, തന്റെ ബ്ലോഗായ Why My Family Doesn’t Do Sleepovers (രാത്രി ഉറങ്ങാൻ)? എന്നത് എല്ലാ അച്ഛനമ്മമാരും വായിക്കണം. അദ്ദേഹം പറഞ്ഞത് "Sleepovers  were just taken right off the table without exceptions or individual explanations". അതിനു കാരണം പറഞ്ഞത്, "When I was young I had some bad experiences with sleepovers. Nothing devastating happened to me, but I did learn that sleepovers bring a certain vulnerability and that children often behave foolishly in these circumstances

കുട്ടികളെ കഴിവതും, ബന്ധു വീടുകളിലോ, സുഹൃത്തുക്കളുടെ വീട്ടിലോ സ്ലീപ്പ് ഓവർ (രാത്രി ഉറങ്ങാൻ) നു വിടാതെ ഇരിക്കാൻ പറ്റുമോ എന്ന് നോക്കുക. 'സ്ലീപ് ഓവർ' നു വിശ്വാസം ഇല്ലാത്തവരുടെ വീട്ടിൽ ഒരു കാരണവശാലും വിടരുത്. പിന്നെ ഈ പീഡകർ ഒന്നും സിനിമയിൽ കാണുന്ന പോലെ വില്ലൻ കഥാപാത്രങ്ങളുടെ രൂപത്തിലുള്ളവർ അല്ല. മുകളിൽ പറഞ്ഞ ഉദാഹരണങ്ങൾ നോക്കുക. 

Kidpower എന്ന സംഘടനയുടെ സ്ഥാപകയും ഡയറക്ടറും ആയ  Irene van der Zande,  പറഞ്ഞത്, "When people ask me to tell them what a child molester might look like, I say, “Look in the mirror – a molester can look just like anyone else!.”

കല്യാണ വീടുകൾ, മരണവീടുകൾ, വിശേഷങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒക്കെ ഇവരുടെ വിഹാര കേന്ദ്രങ്ങൾ ആണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. അടുപ്പം ഉള്ള ആണ്കുട്ടികളോട് ചോദിക്കൂ, ഒരു പക്ഷെ അവർക്കു കാണും ഓരോ പീഡന കഥകൾ പറയാൻ. മക്കളെ  കഴിവതും കൂടെ തന്നെ കൊണ്ടു നടക്കണം, ഒരു കണ്ണ് എപ്പോളും അവരിൽ കാണണം. അപകട സാധ്യതകൾ അവരോട് പറഞ്ഞു കൊടുക്കണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...