ജീൻസ് ഒഴിവാക്കി; പൈജാമ ശീലമായി; വർക്ക് ഫ്രം ഹോം മതി; വൈറൽ വിഡിയോ

wfh
SHARE

കോവിഡ് 19 നെ തുടർന്ന് പല കമ്പനികളും നടപ്പിലാക്കിയ പുതുശീലമാണ് വർക്ക് ഫ്രം ഹോം. ആദ്യമൊക്കെ മടുപ്പായിരുന്നുവെങ്കിലും പലരും അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ വാക്സീൻ എത്തിയതോടെ പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്താനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം ആസ്വദിച്ചുവരികയായിരുന്ന ഒരു യുവതിയുടെ വിഡിയോ ആണ് വൈറലാകുന്നത്. 

‘എന്തിനാണ് അവർ ഇപ്പോൾ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ഇപ്പോൾ സംതൃപ്തരാണ്. വരുമാനം വർധിച്ചിരിക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതിനാൽ വേറെ കാര്യമായ ചെലവുകളൊന്നും ഇല്ല. ഇതെല്ലാം ഇപ്പോൾ ഇല്ലാതാകുകയാണ്. ജീൻസൊക്കെ ഒഴിവാക്കി സാധാരണ പൈജാമ ഉപയോഗിച്ച് ശീലമായിരിക്കുന്നു. ഒരു തിരിച്ചു പോക്ക് സാധ്യമാണെന്നു തോന്നുന്നില്ല.’– നിരാശയോടെ യുവതി പറയുന്നു.  

ഈ വിഡിയോയുടെ പേരിൽ വഴക്കു പറയരുതെന്നും തന്റെ മേലുദ്യോഗസ്ഥരോട് യുവതി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് വിഡിയോ യുവതി പങ്കുവച്ചത്. ട്വിറ്ററിൽ എത്തിയതോടെ സംഭവം വൈറലായി. പെടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയടക്കമുള്ളവര്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. യുവതിയുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ടായിരുന്നു പലരുടെയും കമന്റുകൾ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...