‘ഇവളെ ജോലിക്കു വിട്ടാൽ ഒരു തുള്ളി വെള്ളം തരാൻ ആളില്ലാതെ പോകില്ലേ?’അന്ന് ഉപേക്ഷിച്ച സ്വപ്നം: കുറിപ്പ്

fb3
SHARE

താലിച്ചരടിൽ അവസാനിക്കുന്ന പെണ്ണിന്റെ സ്വപ്നങ്ങളെകുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഷക്കീല സൈനു കളരിക്കൽ. തന്റെ ജീവിതപാതിയിൽ മുറിഞ്ഞുപോയ ജോലിയെന്ന സ്വപ്നത്തെ കുറിച്ചും അത് ജീവിതത്തിൽ സമ്മാനിച്ച നഷ്ടബോധത്തെ കുറിച്ചുമാണ് ഷക്കീലയുടെ തുറന്നെഴുത്ത്. സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം മനസിൽ പേറുന്ന പെണ്ണുങ്ങൾ വരനെ തെരഞ്ഞെടുക്കുമ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കണമെന്ന് ഷക്കീല കുറിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും ബലികഴിച്ചു കൊണ്ടുള്ള ഒന്നാകരുത് വിവാഹമെന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

സമയം കിട്ടുമ്പോൾ മനസ്സിരുത്തി വായിക്കുക .....

വിവാഹം കഴിക്കണമെന്നു തോന്നുന്ന

പെൺകുട്ടികളോടാണ് പറയാനുള്ളത്....

വിവാഹമെന്നത് ആണും പെണ്ണും തമ്മിലുള്ള ഒരു ഉടമ്പടിയാണ്....

അതിനെ എഴുതിപ്പിടിപ്പിക്കുന്ന

ജോലിയാണ് വീട്ടുകാർക്ക്.... .

ബന്ധുക്കളും സമൂഹവും

സാക്ഷികൾ മാത്രമാണ്.....

ഇതൊന്നുമില്ലാതെയും വിവാഹം നടക്കും.... ആണും പെണ്ണും തീരുമാനിച്ചാൽ... .

പക്ഷേ ഓരോ തീരുമാനങ്ങൾക്കു പുറകിലും കൃത്യമായ ഒരു അജണ്ട ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.....

വിവാഹമെന്നത് നിങ്ങളുടെ ന്യായമായ ഇഷ്ടങ്ങൾ ബലി കഴിച്ചു കൊണ്ടുള്ള

ഒന്നാകരുത്.....

ഇന്നത്തെ പെൺകുട്ടികൾ ജോലിയ്ക്ക്

വളരെ പ്രാധാന്യം കല്പിച്ചു കാണുന്നു....

ഞങ്ങളുടെ കാലത്ത് സ്ത്രീകൾക്ക്

ഉദ്യോഗമെന്നത് ജീവിതത്തിന്റെ അവിഭാജ്യ ഘടകമല്ലായിരുന്നു.....

വീട്ടുകാരും അതിനെ അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ലായിരുന്നു....

അത്യാവശ്യം പഠിപ്പിക്കും വിവാഹം ചെയ്തയക്കും....

അത്ര തന്നെ.....

വിവാഹ ശേഷം പങ്കാളിക്കും കൂടി താല്പര്യമുള്ള പക്ഷം ജോലിക്കു വേണ്ടി ശ്രമിക്കും.....

എന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു....

Degree exam കഴിഞ്ഞയുടൻ വിവാഹം....

അന്നത്തെ ചെറിയ ഒരു അവബോധം

വെച്ച് പഠിക്കണമെന്ന ന്യായമായ ഒരഭിലാഷം പ്രകടിപ്പിച്ചു.....

അങ്ങനെ പി.ജി ചെയ്യാനുള്ള അവസരം ലഭിച്ചു.....

അപ്പോഴും ജോലി എന്നത് ചിന്തിച്ചിട്ടില്ല....

എന്റെ അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു.....

അത് അച്ഛന്റെ ഇഷ്ടപ്രകാരം നേടിയതാണ്....

എന്റെ വീട്ടിലെ അഞ്ചു സ്ത്രീകളിൽ

ഒരാൾക്ക് മാത്രമേ

ജോലിയുണ്ടായിരുന്നുള്ളൂ! ....

അതവൾ വിവാഹശേഷം ഭർത്താവിന്റേയും കൂടി താല്പര്യപ്രകാരം എഴുതിയെടുത്തതാണ്.....

ജോലി വേണമെന്ന്‌ എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ലായിരുന്നു....

എങ്കിലും ഞാനും ഒരു PSC Examഎഴുതി.....

ഒരു B.D.0 Test....

Tutorial College ലെ അദ്ധ്യാപകർ അപേക്ഷിച്ചതു കണ്ട് അവരുടെ നിർബന്ധപ്രകാരം അപേക്ഷിച്ചതാണ് .....

എങ്ങനെയോ പ്രിലിമിനറി കിട്ടി...

Final exam ന് Hall ticket വന്നപ്പോൾ...

Exam നു കൊണ്ടുപോകാൻ താല്പര്യപ്പെട്ട

Husbandനോട് സ്ത്രീകൾ ജോലിക്കു പോകുന്നത് തീരെ താല്പര്യമില്ലാത്ത

Mother-in-law ഒരു ചോദ്യം ചോദിച്ചു....

"നീ ഇവളെ ജോലിക്കു വിട്ടാൽ

വയസ്സുകാലത്ത് നിനക്ക് ഒരു തുള്ളി വെള്ളം തരാൻ ആളില്ലാതെ പോകുമല്ലോ"....

ആ ചോദ്യം അന്നത്തെ തലമുറയിലെ

ഒരു ശരാശരി

അമ്മയുടെ ന്യായമായ ആശങ്കയായിരുന്നു....

അത് കേട്ടപ്പോൾ എനിക്കും പരീക്ഷ എഴുതണമെന്നുള്ള ആഗ്രഹം പോയി.....

അവിടെ ഉപേക്ഷിച്ചതാണ് ജോലി അപേക്ഷ.....

അന്നതിന് അത്രയേ പ്രാധാന്യമുണ്ടായിരുന്നുള്ളൂ......

ഇത്രയും എഴുതിയത് വിവാഹത്തിനു മുൻപു തന്നെ നിങ്ങളുടെ ഇഷ്ടങ്ങളും നയങ്ങളും വ്യക്തമാക്കുക എന്നതിനു വേണ്ടി മാത്രം.....

ജോലിയും ജിവിതവുമൊക്കെ നിങ്ങളുടേത് മാത്രമാണ്....

അതെങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടതും നിങ്ങൾ മാത്രമാണ്.....

ഇപ്പോൾ എല്ലാ പെൺകുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നവരോ ജോലിയുള്ളവരോ ആയിരിക്കും.....

ഇവിടെയാണ് വ്യക്തമായ രൂപരേഖ ആവശ്യമുള്ളത്.....

തുടർ പഠനം, ജോലി എന്നിവയെക്കുറിച്ച് വിവാഹത്തിനു മുൻപു തന്നെ സംസാരിച്ചു ഒരു തീരുമാനത്തിലെത്തുക.....

പ്രധാനമായും സ്ത്രീകൾ ജോലിക്കു പോകുന്നതിൽ പല പുരുഷന്മാർക്കും വീട്ടുകാർക്കും എതിർപ്പുണ്ടാകും.....

ജോലിക്ക് പോകണമെന്നു താല്പര്യമുള്ള പെൺകുട്ടികൾ കൃത്യമായി അത് പറയുക......

അതിൽ പൂർണമായും താല്പര്യമുള്ളവരെ മാത്രം പരിഗണിക്കുക.....

അതു മാത്രം പോര.....

ജോലിക്കു പോയി ധനം സമ്പാദിച്ചു സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ചിലവഴിക്കുമ്പോൾ നിങ്ങൾക്കു നീതി കിട്ടേണ്ടതത്യാവശ്യമാണ്....

കുട്ടികളെ പ്രസവിക്കുക ,വളർത്തുക എന്നതിനോടൊപ്പം ജോലിയും ഗൃഹഭരണവും എല്ലാം കൂടി ഒരുമിച്ചു കൊണ്ടു പോകുന്നത് വളരെ ബുദ്ധിമുട്ടാണ്.....

അതിനാൽ പുരുഷന്മാർ സ്ത്രീകളെ

എല്ലാ കാര്യത്തിലും സഹായിക്കാൻ

വേണ്ട മനസ്സു കാണിക്കേണ്ടത് അത്യാവശ്യമാണ്....

അതിൽ താല്പര്യമില്ലാത്തല്ലാത്ത പക്ഷം സ്ത്രീകളെ വീട്ടു കാര്യങ്ങളിൽ സഹായിക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്തുക.....

നിങ്ങൾ വാങ്ങുന്ന ശമ്പളത്തിൻ്റെന്റെ ഒരു വിഹിതത്തിനു അർഹതപ്പെട്ട...

നമുക്കു സേവനം ചെയ്യാൻ താല്പര്യമുള്ള നിരവധി പേർ ചുറ്റിലുമുണ്ട്.....

നിങ്ങളെപ്പോലുള്ളവരുടെ സഹായത്താൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർ....

നിങ്ങൾ നൽകുന്ന ചെറിയ ജോലിയും അതിൽ നിന്നു ലഭ്യമാകുന്ന വേതനവും കൈപ്പറ്റി ലളിതമായ ജീവിതം നയിക്കുന്നവർ....

അതവർക്കും നിങ്ങൾക്കും ഒരുപോലെ ആശ്വാസ പ്രദമാണ്......

അവരും നമ്മേപ്പോലുള്ളവരാണ്.....

വിധിവൈപരീത്യത്താൽ താഴെ തട്ടിലായിപ്പോയെന്നു മാത്രം.....

അവരെ നമ്മൾ പരിഗണിക്കണം....

കണ്ടില്ലെന്നു നടിക്കരുത്....

നമ്മൾ നൽകുന്ന ഒരു കൈതാങ്ങ് അവർക്കും ആശ്വാസമാകട്ടെ....

ജീവിതത്തെ മൽസരമാക്കാതെ പരസ്പരം സ്നേഹിച്ചും പരിഗണിച്ചും

കരുതലേകിയും മുന്നോട്ടു പോകാം....

നിങ്ങൾക്ക് പറ്റുന്ന ജോലികൾ മൽസരബുദ്ധിയില്ലാതെ ചെയ്യുക....

പരസ്പര ധാരണയും വിശ്വാസവും മുഖ്യമാണ്.....

വീട്ടുജോലിയേയും മാന്യമായി കരുതാം.... ആൺകുട്ടികൾക്കും വീട്ടുജോലി ചെയ്തു പഠിക്കാം.....

ഭർത്താവു നിങ്ങളെ സഹായിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ

നിങ്ങളുടെ ആൺകുട്ടികളും അവരുടെ ഭാര്യമാരെ സഹായിക്കാൻ പ്രാപ്തരാകുവാൻ ജോലിയിൽ വ്യാപൃതരാക്കുക.....

എന്തു ജോലിയും അറിഞ്ഞിരുന്നാൽ എപ്പോഴെങ്കിലും അതുകൊണ്ട് പ്രയോജനമുണ്ടാകുക തന്നെ ചെയ്യും....

ലഭിച്ച ജീവിതം സന്തോഷമാക്കുക....

പ്രകാശമാക്കുക....

സംസ്കാര സമ്പന്നമായ ഒരു നല്ല തലമുറയെ വാർത്തെടുക്കുക...

കഴിവുകളുള്ള മക്കളാക്കുക....

നമ്മുടെ ജീവിതം നമുക്കു മാത്രമുള്ളതാണ്...

അതിനെ വെറുതേ അലങ്കോലമാക്കി മാറ്റരുത്.....

ജീവിതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ മാത്രമാണ്....

മാതാപിതാക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ഒരു പരിധി വരെ മാത്രമേ അതിൽ ഉൾപ്പെടുകയുള്ളൂ....

നമ്മുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്നു ആത്യന്തികമായി നമ്മൾ മാത്രം

തീരുമാനിക്കുക......

ഒരു പരിധിക്കപ്പുറം ആരേയും അതിലേക്ക് അതിക്രമിച്ചു കടക്കാൻ അനുവദിക്കാതെയുമിരിക്കുക.....

പരസ്പരമുള്ള ആരോപണങ്ങൾ നിങ്ങൾ തന്നെ പറഞ്ഞു തീർപ്പാക്കുക.....

അത് നിങ്ങളിൽ തന്നെ ഒതുക്കുക..... മൂന്നാമതൊരാൾക്കു് അതിൽ കാര്യമില്ലെന്നും മനസ്സിലാക്കുക....

നന്നായി ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്.....

വിവാഹം സന്തോഷപ്രദവും സുന്ദരവുമാകും വേണ്ടതുപോലെ കൈകാര്യം ചെയ്താൽ....

പരസ്പര ധാരണയും വിശ്വാസവും മുഖ്യ ഘടകങ്ങളായിരിക്കണം.....

നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ സ്നേഹവും പ്രേമവും കാമവും പരസ്പര പൂരകങ്ങളായെങ്കിൽ മാത്രമേ അനുപമമായ സന്തോഷം ലഭ്യമാകൂ.....

അതാണ് വൈവാഹിക ജീവിതത്തിൽ പരമപ്രധാനവും....

ജീവിതം വളരെ ചെറുതാണ്.....

അത്ര തന്നെ ലഘുവും......

ഗുരുതരമാക്കാതെ

കിട്ടിയ സമയം സന്തുഷ്ടമാക്കാം.....

മനോഹരമാക്കാം............

MORE IN SPOTLIGHT
SHOW MORE
Loading...
Loading...