നിങ്ങൾക്കെങ്കിലും ഹൃത്വിക്കിന്റെ ആകാരവടിവുണ്ടാകട്ടെ; ആക്ഷേപത്തിന് മറുപടി

aswathy3
SHARE

താൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രത്തിനു താഴെ ബോഡി ഷെയിമിങ് കമന്റുമായി എത്തിയ ആളെ തുറന്നു കാട്ടി കമന്റിന്റെ സ്ക്രീൻ ഷോട്ടും കുറിപ്പും പങ്കുവച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.

ശ്വാസം പിടിച്ചു നിന്നതു നന്നായി. അല്ലെങ്കിൽ ഉരലാണെന്നു ധരിച്ചേനെ. എന്നായിരുന്നു അശ്വതിയുടെ ചിത്രത്തിന് താഴെ വന്ന കമന്റ്.

‘ഇന്നലെ ഇട്ട ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ്. ഒരാളെ ബോഡി ഷെയിമിങ് ചെയ്ത് സന്തോഷിക്കുന്ന ആളുടെ അതേ മാനസിക അവസ്ഥ പോലെ തന്നെയാണല്ലോ അത് ഇഷ്ടപ്പെട്ടെന്ന് പൊട്ടിച്ചിരിക്കുന്നവർക്കും ! നിങ്ങൾക്കെങ്കിലും ഹൃതിക്ക് റോഷന്റെ ആകാര വടിവ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...’അശ്വതി കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...