ചൂണ്ടയിട്ടപ്പോൾ കുരുങ്ങിയത് 5 കിലോ തൂക്കമുള്ള സ്രാവ്; അമ്പരന്ന് തൊഴിലാളി

fish-shark
SHARE

വൈക്കം: മൂവാറ്റുപുഴയാറ്റിൽ നിന്നും ചൂണ്ടയിൽ കുരുങ്ങിയ സ്രാവ് മത്സ്യ തൊഴിലാളിയെ ആശ്ചര്യപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റുപുഴയാറിൽ ചൂണ്ടയിട്ട ഗിരീഷ് എന്ന മത്സ്യ തൊഴിലാളിയ്ക്കാണ് അഞ്ച് കിലോ തൂക്കം വരുന്ന സ്രാവിനെ കിട്ടിയത്.  മുവാറ്റുപുഴയാറിൽ നിന്നും സ്രാവിലെ കിട്ടിയത് മത്സ്യ തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാൽ കക്കാവാരുന്ന തൊഴിലാളികളെ ആക്രമിക്കാനും  മത്സ്യ തൊഴിലാളികളുടെ വലകൾ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികൾ പറയുന്നു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...