നാവുമുറിച്ചു; കൊമ്പുവെച്ചു; ശരീരം മുഴുവൻ ടാറ്റൂ; ഡ്രാഗണായി മാറണമെന്ന് യുവാവ്

dragon-man
SHARE

ഡ്രാഗണിനെപ്പോലെ ആകാനായി യുവാവ് ചിലവിട്ടത് 20,000 ഡോളർ. ബോഡി മോഡിഫിക്കേഷനിലൂടെയാണ് ഇയാൾ ഡ്രാഗണിന്റെ രൂപം കൈവരിക്കാൻ ശ്രമിക്കുന്നത്. 30–കാരനായ ജോഷ്വ ബർൺസ് ആണ് 19–ാം വയസ്സുമുതൽ‌ ഇതിനായി പരിശ്രമിക്കുന്നത്. ആദ്യം നാവ് രണ്ടായി മുറിക്കുകയാണ് ചെയ്തത്. 

സാഹസിക കലാകാരനായ ബർൺസ് പാമ്പുകളെ വിറ്റും പണം സമ്പാദിക്കുന്നുണ്ട്. ഈ പണമാണ് ബോഡി മോഡിഫിക്കേഷൻ ചെയ്യാനായി വിനിയോഗിക്കുന്നത്. ചെവികൾ മുറിച്ചും ഷെയ്പ് ചെയ്തും കൂർപ്പിച്ച് വച്ചു. നാവിന് പർപ്പിൾ നിറം വരുത്തി. തലയിൽ സിലിക്കൺ കൊണ്ടുള്ള കൊമ്പും ഘടിപ്പിച്ചു.

വൻവില വരുന്ന ടാറ്റൂകൾ ദേഹം മുഴുവൻ പതിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ‌പ്പോലും ടാറ്റൂ ചെയ്ത് പൂർണമായും ഡ്രാഗൺ ആകാനുള്ള തന്റെ പരിശ്രമിത്തിന് പൂർണ പിന്തുണ നൽകുന്നത് കാമുകി ട്രിസ്റ്റൺ ആണെന്നാണ് ബർൺസ് പറയുന്നത്.

ലോകത്തില്‍ ഇതുവരെയുള്ള ബോഡി മോഡിഫിക്കേഷൻ റെക്കോർഡുകളെല്ലാം തകർക്കണമെന്നും 100 ശതമാനം ഡ്രാഗണായി മാറണമെന്നും ഇയാൾ ആഗ്രഹിക്കുന്നുവെന്നാണ് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...