‘ജീത്തുവിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ ഉപദേഷ്ടാവാക്കണം; കോടികൾ വക്കീലിന് കൊടുക്കേണ്ട’; കുറിപ്പ്

jeethu-alpy-cm-post
SHARE

ദൃശ്യം ചർച്ചകൾ അവസാനമില്ലാതെ തുടരുമ്പോൾ സിനിമയെയും സംവിധായകനയെും പ്രശംസിച്ചും സർക്കാരിനെ വിമർശിച്ചും ആലപ്പി അഷ്റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ ക്രിമിനൽ ഉപദേഷ്ടാവായി ജീത്തു ജോസഫിനെ നിയമിച്ച് കൂടെ എന്നാണ് ആലപ്പി അഷ്റഫ് ചോദിക്കുന്നത്. ചൈന പോലും റീമേക്ക് ചെയ്ത സിനിമയാണെന്നും ഇദ്ദേഹത്തിന്റെ ബുദ്ധി ഉപയോഗിച്ചുകൂടെയെന്നും അദ്ദേഹം ചോദിക്കുന്നു. 

‘ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെന്റ് നേരിടുന്ന കേസുകളായ ലാവ​്ലിൻ, സ്പിംഗ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി  തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസുകളിൽ നിന്നും എങ്ങിനെ രക്ഷപെടാമെന്ന് ആലോചിക്കുന്ന അവസരത്തിൽ , ജിത്തു ജോസഫിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും. ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.ജീത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെന്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽകേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല..’ അദ്ദേഹം കുറിച്ചു. 

കുറിപ്പ് വായിക്കാം: 

‘ദൃശ്യം’എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനൽകേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ  ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് 

ജിത്തു ജോസഫ്. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.

അതിന്റെ രണ്ടാം ഭാഗത്തിൽനിന്നു കൂടി സംവിധായകന്റെ ബുദ്ധി ഉപയോഗിച്ചു ജോർജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങൾ അത് നെഞ്ചിലേറ്റി. ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെൻ്റ് നേരിടുന്ന കേസ്സുകളായ , ലൗലിൻ, സ്പിംഗ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപെടാമെന്നു് ആലോചിക്കുന്ന അവസരത്തിൽ , ജിത്തു ജോസഫിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും. ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം.ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെൻ്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽകേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...