പ്രണയത്തിന്റെ തീവ്രത പരീക്ഷിക്കണം; 3 മാസത്തേക്ക് കൈകൾ കെട്ടിയിട്ട് ദമ്പതികൾ; വിചിത്രം

couple-chain
SHARE

ഉക്രെയ്നിലെ ഒരു ദമ്പതികൾ അവരുടെ പ്രണയം പരീക്ഷിക്കുന്നതിനായി ചെയ്തത് വിചിത്രമായ കാര്യം.  മൂന്ന് മാസത്തേക്ക് കൈകൾ പരസ്പരം കെട്ടിയിട്ട് ജീവിക്കാനാണ് ദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്. വാലന്റൈൻസ് ദിനത്തിലാണ്, കൈവിലെ യൂണിറ്റി ശില്പത്തിന് സമീപം അലക്സാണ്ടറും വിക്ടോറിയയും ഒരുമിച്ച് കൈകൾ ബന്ധിപ്പിച്ചത്. പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത് ഉക്രെയ്നിലെ നാഷണൽ രജിസ്റ്റർ ഓഫ് റെക്കോർഡിലെ വിറ്റാലി സോറിൻ ആണ്. ദമ്പതികളെ ചങ്ങലയ്ക്കിടുന്നതിനു മുമ്പ് അദ്ദേഹം അവരുടെ മാനസികാരോഗ്യവും പരിശോധിച്ചു.

പ്രണയം പരീക്ഷിച്ച് പുതിയ റെക്കോർഡിടാനാണ് ദമ്പതികളുടെ തീരുമാനം. കൈകൾ ചങ്ങലയ്ക്ക് ബന്ധിപ്പിച്ചതിനാൽ മുകളിൽ നിന്ന് താഴെ വരെ സിപ്പുകൾ ഉള്ള വസ്ത്രങ്ങളാണ് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്നത്. കൈകൾ ബന്ധിച്ചതിന് ശേഷം ദമ്പതികൾ ആദ്യം 325 മൈൽ ടാക്സി ഓടിച്ചു. കൈകൾ മറ്റൊരാളുമായി ചങ്ങലയ്ക്കിടുമ്പോൾ ലോംഗ് ഡ്രൈവ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇടയ്ക്ക് പൊതു ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടി വന്നപ്പോഴും ഇരുവർക്കും നേരിയ ബുദ്ധിമുട്ടുണ്ടായി. അടുത്ത മൂന്ന് മാസം ഇവരുടെ ജീവിതത്തിൽ വ്യക്തിപരമായ സ്ഥാനം വളരെ കുറവാണ്.

ഉറങ്ങുമ്പോഴും പാചകം ചെയ്യുമ്പോഴും പല്ല് തേക്കുമ്പോഴുമൊക്കെ ഇരുവരും ഒരുമിച്ച് തന്നെ നിൽക്കേണ്ടി വരും. ദമ്പതികളുടെ മറ്റൊരു വീഡിയോയിൽ ഇരുവരും ഷവറിൽ തിരിഞ്ഞ് നിന്ന് കുളിക്കുന്നതും മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇടുന്നതും കാണാം. ഇതേ രീതിയിൽ തന്നെ മൂന്നുമാസവും ഒരുമിച്ച് കഴിയാനാണ് ദമ്പതികളുടെ തീരുമാനം. മൂന്നു മാസത്തിനിടെ അവർ വേർപിരിയാൻ  തീരുമാനിക്കുകയാണെങ്കിൽ അടിയന്തര സേവനങ്ങൾ നൽകുന്ന സ്പെഷ്യലിസ്റ്റുകൾക്ക് മാത്രമേ അവരെ വേർപെടുത്താൻ സാധിക്കൂ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...