‘ഞങ്ങൾക്കിടയിൽ പ്രണയം വിടർന്നു; ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു; ജീവിതം ഹാപ്പി’

prijith-unnikkannan
SHARE

‘അവന് പൂക്കള്‍ വലിയ ഇഷ്ടമായിരുന്നു. ചെമ്പകപ്പൂക്കളെ പറ്റി വാതോരാതെ സംസാരിക്കും. അതിൽ നിന്നാണ് ഞാനാ ഇഷ്ടം മനസിലാക്കിയത്. ആ ഇഷ്ടം തിരിച്ചറിഞ്ഞതിൽ പിന്നെ പൂവിടുന്ന ഓരോ ചെമ്പകമൊട്ടുകളും എന്റെ കൂടി ഇഷ്ടങ്ങളായി. ചെമ്പകപ്പൂക്കൾ എവിടെ കണ്ടാലും പകർത്തിയും ഇറുത്തും അവനു  സമ്മാനിക്കുക പതിവായി. ആ ഇഷ്ടത്തിനു വേണ്ടി സമയം മാറ്റിവച്ച അന്നു തിരിച്ചറിഞ്ഞതാണ് ആ പ്രണയം.’

പ്രണയത്തിനും ചെമ്പകപ്പൂക്കൾക്കും ഒരേ നിറമാണെന്ന് പ്രിജിത്ത് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. മുന്നോട്ടുള്ള പ്രണയ വഴിയിൽ ചെമ്പകപൂക്കളുടെ സുഗന്ധത്തിനൊപ്പം പ്രതിബന്ധങ്ങളുടെ കാരിമുള്ളുകള്‍ ഉണ്ടാകുമെന്ന് പ്രിജിത്തിനും അവന്റെ പ്രണയം തിരിച്ചറിഞ്ഞ ഉണ്ണിക്കണ്ണനും വ്യക്തമായി അറിയാമായിരുന്നു. പക്ഷേ അതിനെയൊക്കെ അനായാസമായി അതിജീവിക്കാൻ അവരുടെ ഉള്ളിലൊരിഞ്ഞ പ്രണയം അവരെ പ്രാപ്തരാക്കിയിരുന്നു. കാലമിത്ര കടന്നിട്ടും സമൂഹത്തിന് ദഹിക്കാത്ത ആ പ്രണയം ഇതൾ വിരിഞ്ഞ കഥ ഇതാദ്യമായി പ്രിജിത്ത് പറയുന്നു, വനിത ഓൺലൈനിലൂടെ.

ചെമ്പക പൂക്കൾ തന്നു പ്രണയം

പ്രണയം തിരിച്ചറിയും മുമ്പേ സ്വത്വം തിരിഞ്ഞറിഞ്ഞവരായിരുന്നു ഞങ്ങൾ. അതെപ്പോഴാണ് എന്ന ചോദ്യത്തിനും എങ്ങനെ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. സ്ത്രീയും പുരുഷനും മാത്രമല്ല, ഈ ലോകത്ത് 70 ൽ അധികം ജെൻഡർ ഐഡന്റിറ്റികൾ ഉണ്ട്. അവർക്ക് പരസ്പരം ഇഷ്ടം തോന്നാറുണ്ട്. അക്കൂട്ടത്തിൽ രണ്ട് പേർ മാത്രമാണ് ഞങ്ങളെന്നും, ഞങ്ങളുടെ പ്രണയം പ്രകൃത്യാലുള്ളതാണെന്നും മാത്രം തിരിച്ചറിയൂ.– നിലപാടു പറഞ്ഞാണ് പ്രിജിത്ത് തുടങ്ങിയത്.

ഒരു ടിപ്പിക്കൽ ലവ് സ്റ്റോറിയുടെ കണക്ക് ഐ ലവ് യൂ... ഐ ലൈക് യൂ... എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അതൊന്നും പറയാതെ ഞങ്ങൾക്കിടയിലേക്ക് പ്രണയം കടന്നു വരികയായിരുന്നു. അതിന് ചെമ്പകപ്പൂ നിമിത്തമായി എന്നു വേണം പറയാൻ. അവന് ചെമ്പകപ്പൂവിനോടുള്ള പ്രണയത്തിനൊപ്പം ഞാനും തിരിച്ചറിഞ്ഞ നിമിഷം ഞങ്ങൾ മനസു കൊണ്ട് ഒന്നായി. ഒരുമിച്ച് ജീവിക്കാനും തീരുമാനമെടുത്തു

നല്ല മാറ്റങ്ങളേ... ഇതിലേ... ഇതിലേ...

ഇംഗ്ലീഷിൽ ഗവേഷക വിദ്യാർത്ഥിയാണ് ഞാൻ. ഉണ്ണിക്കണ്ണൻ എംബിഎക്ക് പഠിക്കുന്നു. തിരുവനന്തപുരത്താണ് ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത്. ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുക്കുമ്പോൾ സമൂഹത്തിന്റെ അറപ്പും ദുഷിപ്പും കലർന്ന കുത്തുവാക്കുകളെ ‍ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഗേ പ്രണയങ്ങളെ ഉൾക്കൊള്ളാവുന്ന പക്വതയിലേക്ക് സമൂഹം മാറിത്തുടങ്ങി എന്നത് ആശ്വാസകരമായി. ഞങ്ങൾക്ക് മുമ്പ് ഒരുമിക്കാൻ തീരുമാനിച്ച നികേഷ്–സോനു ദമ്പതികളെ സോഷ്യൽ മീ‍ഡിയ ചിത്രവധം ചെയ്യുന്നത് കണ്ടിട്ടുണ്ട്. 

പൂർണരൂപം വായിക്കാം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...