വിഡിയോ കോളിൽ നഗ്നവിഡിയോ, ക്ലിപ് അയച്ചത് ഭാര്യക്കും: പിന്നെ സംഭവിച്ചത്; കുറിപ്പ്

lijin-fb-post
SHARE

വിഡിയോകോളിലൂടെയുടെ തട്ടിപ്പ് അടുത്തു കാലത്തായി കൂടിവരികയാണ്. തന്ത്രപരമായ സെക്സ് ചാറ്റിലൂടെ പണം തട്ടുകയാണ് ഇവരുടെ രീതി. സാധാരണക്കാർ മുതൽ സമൂഹത്തിലെ ഉന്നതവർ വരെ തട്ടിപ്പിനിരയാകുന്നു.  ഈ തട്ടിപ്പിനെ ചൂണ്ടിക്കാട്ടി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ലിജിൻ. ഫെയ്സ്ബുക്കിലൂടെയാണ് ലിജിന്റെ ശ്രദ്ധേയമായ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഈ ഐഡിയിൽ നിന്നും നിങ്ങൾക്ക് ലിജിന്റെ ക്ലിപ്പ് എന്ന പേരിൽ ഒരു വീഡിയോ വന്നാൽ പറയണം കേട്ടോ.. ഒരു തമാശ ഉണ്ട്. എനിക്ക് ഇങ്ങോട്ട് ആരു മെസേജ് അയച്ചാലും ഓൺലൈനിൽ ഉണ്ടേൽ മറുപടി കൊടുത്താണ് ശീലം. ആരു കാൾ ചെയ്താലും അറ്റെൻഡും ചെയ്യും. അതിപ്പോൾ അറിയുന്നവരാണേലും അറിയാത്തവർ ആണേലും

പക്ഷെ അതിനിടയിലൂടെ ഇങ്ങോട്ട് വിഡിയോ കാൾ ചെയ്ത് അവിടെ കമ്പ്യൂട്ടറിൽ പ്ലേ ചെയുന്ന വിഡിയോ കാണിച്ച് അത് റെക്കോർഡ് ചെയ്ത് നമ്മളെ ബ്ലാക് മെയിൽ ചെയ്തു പൈസ തട്ടുന്ന ഒരു വ്യക്തിയെ ഇപ്പോൾ പരിചയപെട്ടു. ഓരോ തവണ വീഡിയോ കാൾ കട്ട് ചെയുമ്പോളും വീണ്ടും വിളിക്കും.

കോൾ അറ്റൻഡ് ചെയ്തപ്പോൾ കാണുന്നത് ഒരു പെണ്ണിന്റെ നഗ്നവിഡിയോ ആണ്.. അത്യാവശ്യം ബോധമുള്ള ആർക്കും മനസിലാകും അത് വേറെ ഒരു കമ്പ്യൂട്ടറിലൊ ഫോണിലോ വിഡിയോ പ്ലേ ചെയ്യുന്നതാണെന്ന്. എന്തായാലും ഞാൻ ഒന്നും കാണിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞപ്പോൾ കോള്‍ കട്ട് ചെയ്തു.

പിന്നെ മെസ്സേജ് ആയി.. വിഡിയോ കോൾ റെക്കോർഡ് ചെയ്തിട്ട് അത് എഡിറ്റ്‌ ചെയ്ത വിഡിയോ എനിക്ക് അയച്ചിട്ട് ഇത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള പലർക്കും അയക്കുന്നുണ്ട് എന്ന് പറഞ്ഞു.. ഞാൻ അയച്ചോളാനും പറഞ്ഞു.

ഞാൻ സ്ക്രീൻഷോട്ട് ഇടുന്ന ആളല്ല. പക്ഷെ ഇതൊക്കെ നിങ്ങളിലേക്ക് എത്തുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് സ്ക്രീൻ ഷോട്ട് ഇടുന്നു എന്ന് മാത്രം.. കാരണം ആ റെക്കോഡ് ചെയ്ത വീഡിയോയുടെ കൂടെ വേറെ ഏതോ പുരുഷ ലിംഗത്തിന്റെ  വിഡിയോ  ചെയ്താണ് അയച്ചിരിക്കുന്നത്.

അതെന്റെ അല്ല. എന്റെ അങ്ങനത്തെ അല്ല. ലിജിനേട്ടന്റെ സൂപ്പർ അല്ലെ. എന്തായാലും ആ മോൻ/മോൾ പെനിസ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. എന്നാൽ ലേശം മര്യാദക്കുള്ളത് ചേർത്തൂടെ. കാണുന്നവർ വിചാരിക്കില്ലേ ലിജിനേട്ടന്റെ ബോറാണെന്ന്. ഇത്രയൊക്കെ ഉള്ളൂ എന്ന്.. . അത് കൂടെ ഒന്നു സ്റ്റാൻഡേർഡ് ആക്കിയിരുന്നേൽ വീഡിയോ പൊളിച്ചേനെ. ഇതൊരുമാതിരി. ഇങ്ങനെ എഡിറ്റ് ചെയ്തു അയക്കാൻ ആണെന്ന് പറഞ്ഞിരുന്നേൽ ഞാൻ എന്റെ തന്നെ തന്നേനെ. ഇതുപോലെ ലോക്കൽ പെനിസ് വെച്ചത് മോശമായി പോയി

പിന്നെ ഞാനൊരു എഡിറ്റർ ആയതുകൊണ്ട് പറയുകയാണ്. എഡിറ്റിങ് ഒരുപാട് നന്നാവാൻ ഉണ്ട്. ഇടക്ക് ആാാ ഉഫ്ഫ്ഫ് എന്നൊക്കെ സൗണ്ട് കൂടെ മിക്സ്‌ ചെയ്തിരുന്നേൽ പൊളിച്ചേനെ

ആദ്യത്തെ വിഡിയോ എന്റെ ഭാര്യക്ക് തന്നെയാണ് പോയിരിക്കുന്നത്. ഇനി ലവൾ എന്നെ ഇതൊക്കെ കണ്ട് ഡിവോഴ്സ് ചെയ്യുമോ എന്തോ .

നിങ്ങൾക്കും എന്റെ ക്ലിപ്പ് കിട്ടിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. കിട്ടാത്തവർ ഇൻബോക്സിൽ വരിക. ഞാൻ തന്നെ തരാം

സ്നേഹത്തോടെ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...