മൂർഖനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി: വൈറലായി യുവാവ്: വിഡിയോ

snake
SHARE

പാമ്പിനെ കണ്ടാൽ സ്വന്തം തടിയൂരി രക്ഷപെടാൻ ആണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. എന്നാൽ കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ഒരു യുവാവ് കിണറ്റിലേയ്ക്ക് ചാടുന്നത് അപൂർവമായിരിക്കും. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. പാമ്പിനെ കണ്ട് ഒരു കൗതുകത്തിന്റെ പുറത്ത് കിണറ്റിലേക്ക് എടുത്തുചാടുന്ന യുവാവിനെ വീഡിയോയിൽ കാണാം. എന്നാല്‍ യുവാവിനെ കണ്ട മൂര്‍ഖന്‍ നീന്തി അകന്നുപോകുന്നതും വ്യക്തമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ പിടികൂടുന്നുണ്ട്. നിരവധി സുഹൃത്തുക്കളും ഇയാളെ സഹായിക്കാൻ എത്തിയിരുന്നു. എന്നാൽ, കൃത്യമായ പരിശീലനം ലഭിക്കാതെ ഇത്തരത്തിലുള്ള  സാഹസത്തിന് മുതിരരുതെന്ന് സുശാന്ത നന്ദ തന്‍റെ ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...