യുവതിയുടെ ധൈര്യത്തിൽ അമ്പരപ്പ്; നെഞ്ചിടിപ്പേറ്റി ഡെവിൾസ് പൂൾ: വിവാദ ഫോട്ടോഷൂട്ട്

ameria
SHARE

സഞ്ചാരികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരിടമാണ് ഡെവിൾസ് പൂൾ. ലോകത്തിലെ ഏറ്റവും വിശാലമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സാംബിയക്കും സിംബാബ്‌വേയ്ക്കുമിടയിൽ സാംബസി നദിയിലുള്ള വിക്ടോറിയ. നൂറ്റാണ്ടുകളായി ഇതിലൂടെ ഒഴുകുന്ന വെള്ളതത്തിന്റെ ശക്തി കാരണം രൂപപ്പെട്ട ചെറിയ കുളമാണ് ഡെവിൾസ് പൂൾ‍. സ‍ഞ്ചാരികളുടെ പ്രിയ ഇടം അല്ലിത്. എന്നാൽ അതിസാഹസികൾ ഇവിടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അത്തരത്തിൽ താരമായിരിക്കുകയാണ് 25കാരിയായ അമൈറിസ്. സാംബിയന്‍ പര്യടനത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. യാത്രകളെ ഏറെ സ്നേഹിക്കുന്ന അമൈറിസിന്റെ ചിത്രങ്ങൾ ഇതിനുമുമ്പും ശ്രദ്ധയാകർഷിച്ചിരുന്നു. സാഹസിക യാത്രയിൽ തനിക്ക് ഒട്ടും പേടി തോന്നിയില്ലന്നാണ് ഇവർ പറയുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ ജീവിതത്തെ കൂടുതല്‍ വിലമതിക്കാന്‍ താന്‍ പഠിക്കുന്നുവെന്നും അമൈറിസ് പറയുന്നു. പ്രാഥമിക സുരക്ഷയ്ക്കായി ഡെവിള്‍സ് പൂളിനറ്റത്ത് പാറക്കല്ലുകള്‍ കൊണ്ട് ചെറിയ ഭിത്തി കെട്ടിയിട്ടുണ്ട്. എന്നാൽ, അമൈറിസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ചെറുപ്പക്കാരെ അപകടത്തിലേക്ക് തള്ളിയിടുന്ന പ്രവൃത്തികൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഒരു കൂട്ടരുടെ വാദം.

ഒരാള്‍ക്ക് 110 ഡോളർ മുതലാണ് ഡെവിൾസ് പൂളിലേക്കുള്ള പ്രവേശന നിരക്ക്. വിക്ടോറിയക്കടുത്ത് ലിവിംഗ്സ്റ്റൺ ദ്വീപില്‍ നിന്നും സാംബെസി നദിയിലൂടെ നീന്തിയാണ് ഡെവിൾസ് പൂളിലെത്തുന്നത്.  ഓരോ മിനിറ്റിലും വെള്ളച്ചാട്ടത്തിന് മുകളിലൂടെ കടന്നുപോകുന്ന 500 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം മൂലം അപകടത്തിലാവാതിരിക്കാന്‍ സുരക്ഷാ മുൻകരുതലായി ഗൈഡുകള്‍ക്കൊപ്പം മാത്രമേ ഇവിടേക്ക് പ്രവേശനം സാധ്യമാകൂ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...