കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടയിലെത്തി ഉഗ്രവിഷപ്പാമ്പ്; രക്ഷിച്ച് വളർത്തുപൂച്ച

cat-01
SHARE

ആർതർ എന്ന പൂച്ച നാടിന് നായകനായത് വളരെ പെട്ടെന്നായിരുന്നു. സംഭവം അങ്ങ് ഒാസ്ട്രലിയയിൽ ആണ്. വളര്‍ത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള അതിശയിപ്പിക്കുന്ന ഒരു സൗഹദ കഥയാണിത്. ക്വീൻസ്ലൻഡിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികളുടെ ജീവനാണ് ആർതർ രക്ഷിച്ചത്.

കുട്ടികളെ ഉഗ്ര വിഷമുള്ള പാമ്പിന്‍റെ പിടിയില്‍ നിന്ന് സ്വന്തം ജീവൻ ത്യജിച്ച് രക്ഷിക്കുകയായിരുന്നു ഇവരുടെ വളർത്തുപൂച്ച. അപകടകാരിയായ 'ഈസ്റ്റേൺ ബ്രൗൺ' ഇനത്തിൽപ്പെട്ട പാമ്പിന്റെ ആക്രമണത്തിൽ നിന്നുമാണ് പൂച്ച കുട്ടികളെ രക്ഷിച്ചത്. കുട്ടികൾക്ക് ഇടയിലേക്ക് ഇഴ‍ഞ്ഞുവന്ന പാമ്പിനെ ആക്രമിച്ച് കൊല്ലുകയായിരുന്നു ആർതർ. എന്നാൽ പോരാട്ടത്തിൽ പൂച്ചയ്ക്കും പാമ്പ് കടിയേറ്റിരുന്നു. എന്നാൽ പിന്നീട് ബോധം വീണ്ടെടുത്ത ആർതറിനെ പിറ്റേന്ന് പുലർച്ചെ അനങ്ങാനാവാത്ത നിലയിൽ കണ്ടെത്തി.ഉടന്‍ തന്നെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...