ബീഫ് നിർത്തി, സിന്തറ്റിക് മാംസത്തിലേക്ക് മാറണം; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്

gates
SHARE

ബീഫിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് മൈക്രോസ്ഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്. ബീഫ് ഉപേക്ഷിച്ച് സിന്തറ്റിക് മാംസം കഴിക്കണമെന്നാണ് ബിൽ ഗേറ്റ്സിന്റെ വാദം. മനുഷ്യന്റെ മാംസ ഭക്ഷണങ്ങളെ കുറിച്ച് ലോകത്ത് പൊസിറ്റീവും നെഗറ്റീവുമായ നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. ചിലർ ബീഫ് കഴിക്കരുതെന്ന് പറയുമ്പോൾ മറ്റുചിലർ ജീവിതത്തിൽ ഒരിക്കലും മാംസം ഉപേക്ഷിക്കാനാവില്ല.

സമ്പന്ന രാജ്യങ്ങൾ 100 ശതമാനം സിന്തറ്റിക് മാംസം മാത്രമെ കഴിക്കാവൂ എന്നാണ് കോടീശ്വരനും മനുഷ്യസ്നേഹിയുമായ ബിൽ ഗേറ്റ്സിന്റെ പുതിയ പുസ്തകത്തിൽ പറയുന്നത്. ലോകത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിലും കാലാവസ്ഥ ഗവേഷണത്തിലും പ്രത്യേക ശ്രദ്ധപുലർത്തുന്ന സ്ഥാപനമാണ് ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. ഒരു കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം; നമ്മുക്ക് ആവശ്യമായ പരിഹാരങ്ങളും മുന്നേറ്റങ്ങളും എന്ന പുസ്തകത്തിലാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്.  ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികൾ മൈക്രോസോഫ്റ്റ് സ്ഥാപകൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ൻ ഉദ്‌വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. കന്നുകാലികളും ആടുകളും പുറത്തുവിടുന്ന വാതകങ്ങൾ ഗോമാംസം ഉപഭോഗം തടയുന്നതിലൂടെ കുറയ്ക്കാമെന്നതാണ് ബിൽഗേറ്റ്സിന്റെ ആശയം. ഇത്തരം ഒരു വാദം മുന്നോട്ടുവച്ചത് മൂലം സമൂഹമാധ്യമങ്ങളിൽ ആക്രമണം ബിൽ ഗേറ്റ്സ് നേരിടുന്നുണ്ട്.

.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...