മുംബൈക്കാരന്റെ 'പറക്കുന്ന ദോശ'; 84 മില്യൺ കാഴ്ചക്കാർ; വിഡിയോ

flying-dosa
SHARE

ദോശകൾ പലവിധമുണ്ട്. എന്നാൽ മുംബൈയിലെ മംഗൾദാസ് മാർക്കറ്റിലെത്തിയാൽ പറക്കുന്ന ദോശ കാണാം, ദോശ പറത്തുന്നവനെയും കാണാം. മാർക്കറ്റിലെ ശ്രീ ബാലാജി ദോശ സെന്ററിലാണ് ഈ അത്ഭുതകാഴ്ച. 

സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന പേജിലാണ് ഈ കൗതുകവിഡിയോ പ്രത്യക്ഷപ്പെട്ടത്. ദോശ ഉണ്ടാക്കി വായുവിൽ പറത്തി, പ്ലേറ്റിൽ കൃത്യമായി ചെന്നു വീഴുന്നതാണ് വിഡിയോയിൽ കാണുന്നത്.. അനായാസമായാണ് വിഡിയോയിൽ കാണുന്ന ചെറുപ്പക്കാരൻ ഈ ജോലി ചെയ്യുന്നത്. 84 മില്യൺ വ്യൂ ആണ് ഇതിനോടകം വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. ചെറുപ്പക്കാരനുള്ള അഭിനന്ദനങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നതിലേറെയും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...