പ്രണയവിവാഹം; സഹായിക്കാൻ ആരുമില്ല; അച്ഛന്റെ ഓപ്പറേഷൻ; വീട്ടിലിരുന്ന് നേടി 10 ലക്ഷം

udan-panam-new-winner
SHARE

മഴവിൽ മനോരമ ഉടൻ പണം 3.0യിലൂടെ പത്തുലക്ഷം വീട്ടിലിരുന്ന് കളിച്ച് നേടി പാലക്കാട് സ്വദേശി ഹർഷ സഞ്ജിത്ത്. ഉടൻ പണം ഷോയുടെ 200 എപ്പിസോഡിനോട് അനുബന്ധിച്ച് ഒരുക്കിയ പ്രത്യേക മൽസരത്തിലാണ് 19 ചോദ്യങ്ങൾക്കും വീട്ടിലിരുന്ന് അതിവേഗം ശരിയുത്തരം നൽകി ഹർഷ ഒന്നാമതായത്. ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ഈ സമ്മാനം ലഭിച്ചതെന്ന് ഹർഷ പറയുന്നു.

‘പ്രണയവിവാഹമായിരുന്നു. വീട്ടുകാർ ഇപ്പോഴും എതിർപ്പിലാണ്. ഭർത്താവിന്റെ അച്ഛന്റെ ഓപ്പറേഷന് പണം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉടൻ പണത്തിൽ മൽസരിക്കുന്നത്. 19 ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയെങ്കിലും വേഗത്തിൽ ഉത്തരം നൽകിയത് ഞാനാകുമെന്ന് അറിഞ്ഞില്ല. ഈ പണം കൊണ്ട് അച്ഛന്റെ ഓപ്പറേഷൻ നടത്തണം. പണയത്തിലുള്ള വീട് തിരിച്ചെടുക്കണം. മുന്നോട്ട് പഠിക്കണം..’ ഹർഷ പറഞ്ഞു. വീട്ടുകാരെ വേദനിപ്പിച്ച് വിവാഹം കഴിച്ചതിന് അവരോട് ക്ഷമ ചോദിക്കുന്നതായും ഹർഷയും സഞ്ജിത്തും വ്യക്തമാക്കി. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...