വൈദ്യുത കമ്പിയിൽ ചുറ്റിപ്പിണഞ്ഞ് പെരുമ്പാമ്പ്; സാഹസിക രക്ഷപെടുത്തൽ; വിഡിയോ

snake-16
SHARE

മരത്തിലൂടെ കയറി വൈദ്യുത കമ്പിയിൽ ചുറ്റിപ്പിണഞ്ഞ പെരുമ്പാമ്പിനെ പൊലീസുകാർ രക്ഷപെടുത്തി. ബാങ്കോക്കിലാണ് സംഭവം. പെരുമ്പാമ്പ് കുടുങ്ങിയിരിക്കുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. 

പൊലീസെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ച് മുകളിലെത്തി പാമ്പിനെ രക്ഷിക്കുകയായിരുന്നു. സുരക്ഷിതമായി പാമ്പിനെ നിലത്തിറക്കിയ ശേഷം വനത്തിൽ കൊണ്ട് വിട്ടു. സുരക്ഷിതമായ രക്ഷാപ്രവർത്തനത്തിന് പൊലീസുകാരെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...