മാതാപിതാക്കൾ ഉടൻപണം വേദിയിൽ; ഞെട്ടി ഡെയ്നും മീനാക്ഷിയും: വിഡിയോ

udan-panam.jpg.image.845.440
SHARE

ഉടൻ പണം 3.0 യുടെ 200–ാം എപ്പിസോഡിൽ അതിഥികളായി എത്തിയത് പരിപാടിയുടെ അവതാരകരായ ഡെയ്ൻ ഡേവിസിന്റെയും മീനാക്ഷി രവീന്ദ്രന്റെയും മാതാപിതാക്കൾ. ഇരുവരെയും അറിയിക്കാതെയാണ് അണിയറ പ്രവർത്തകർ മാതാപിതാക്കളെ കൊണ്ടുവന്നത്. കണ്ണുനിറഞ്ഞാണ് മീനാക്ഷി അമ്മയെ സ്വാഗതം ചെയ്തത്. അച്ഛനമ്മമാരെ ഡെയ്നും മീനാക്ഷിയും പ്രേക്ഷകർക്കു പരിചയപ്പെടുത്തി. 

അമ്മയെ ഉടൻ പണം വേദിയിൽ കാണാൻ സാധിച്ചതിന്റെ സന്തോഷം ഡെയ്ൻ പങ്കുവെച്ചു. ചെറുപ്പം മുതലേ കലോത്സവത്തിന് കൊണ്ടു പോയിരുന്നതും നാടകത്തിനു വേണ്ടി മേക്കപ് ചെയ്തു തന്നതുമെല്ലാം അമ്മയാണെന്ന് ഡെയ്ൻ. എല്ലാവരും അറിയപ്പെടുന്ന ഒരുകലാകാരനായി ഡെയ്ൻ മാറിയതിൽ സന്തോഷമുണ്ടെന്ന് ഡെയ്നിന്റെ അമ്മ പറഞ്ഞു. നിങ്ങൾ പറയുന്ന പോലെ അത്ര വലിയ കോഴിത്തരമൊന്നും ഡെയ്നിനില്ല എന്നാണ് അച്ഛന്റെ അഭിപ്രായം. വളരെക്കുറച്ച് സുഹൃത്തുക്കൾ മാത്രമുള്ള ഒരാളാണ് ഡെയ്നെന്നും അച്ഛൻ.

പൊളി സാധനം എന്നാണ് മീനാക്ഷിയെക്കുറിച്ച് അമ്മയുടെ കമന്റ്. ഈ ഷോയിൽ കാണുന്നതു പോലെതന്നെയാണ് മീനാക്ഷി വീട്ടിലും നാട്ടിലും എല്ലായിടത്തുമെന്ന് അമ്മ. ഇന്ന് വരുന്നുണ്ടെന്ന് മകളോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നാണ് മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...