നിങ്ങൾക്ക് ഒന്നിച്ചു ജീവിച്ചു കൂടേ?; വഴിത്തിരിവായി ആ ചോദ്യം; ഇന്ന് വിവാഹം

Specials-HD-Thumb-Valendays-Day-Special
SHARE

ഇരുദിക്കുകളിൽ നിന്നെത്തി ഒരനാഥാലയത്തിൽ കണ്ടുമുട്ടിയവർ ഇന്നീ പ്രണയ ദിനത്തിൽ ഒന്നാകുകയാണ്. പത്തനംതിട്ട അടൂർ മഹാത്മാ ജനസേവകേന്ദ്രത്തിലെ അന്തേവാസികളായ രാജനും, സരസ്വതിയുമാണ് ഇന്ന് ഒന്നിച്ചുള്ള ജീവിതം തുടങ്ങുന്നത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഇവർ വർഷങ്ങളായി ജനസേവന കേന്ദ്രത്തിലെ അന്തേവാസികളാണ്.

പരസ്പരം പ്രണയം പറഞ്ഞ അവർ ഇന്നൊന്നാകുന്നു. തമിഴ്‌നാട്, തിരുച്ചിറപ്പളളി സ്വദേശി രാജനും മണ്ണടി സ്വദേശിനി സരസ്വതിയും.പമ്പാ പൊലീസ് താല്‍ക്കാലിക സംരക്ഷണത്തിനായി ജനസേവനകേന്ദ്രത്തിൽ ഏൽപ്പിച്ചതാണ് രാജനെ. അന്തേവാസികളുടെ സംരക്ഷണത്തിലും പാചകത്തിലും തത്പരനായി തുർന്നു. 

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ പൊതു പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് സരസ്വതിയെ മഹാത്മയിലെത്തിച്ചത്. രാജൻ്റെ വരവോടെ ഇരുവരും സഹപ്രവർത്തകരായി. പിന്നെപ്രായമോ, ജാതിയോ, മതമോ, നിറമോ  പ്രണയത്തിന് അതിരായില്ല. ഇരുവരുടേയും  ഇഷ്ടമറിഞ്ഞ ചെയര്‍മാന്‍ രാജേഷ് തിരുവല്ല ഒന്നിച്ചൊരു ജീവിതത്തിന് പിന്തുണ നൽകി. കൊടുമൺ ജീവകാരുണ്യ ഗ്രാമത്തിലുള്ള വീടുകളിലൊന്നിൽ ഇവർക്ക് താമസവും, തൊഴിലും മഹാത് ജന സേവന കേന്ദ്രം ഒരുക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...