പ്രണയദിനത്തിൽ ഡികെയുടെ മകളുടെ കല്യാണം; ആഘോഷചിത്രങ്ങൾ

dk-daughter-wedding
SHARE

പ്രണയദിനത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ മകളുടെ വിവാഹം. ഡി.കെയുടെ മകൾ ഐശ്വര്യയും അടുത്തിടെ അന്തരിച്ച കഫേ കോഫീ ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യ ഹെഡ്‌ഗെയും തമ്മിലുള്ള ആഡംബര വിവാഹമാണ് ബെംഗളൂരുവിൽ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എസ്. എം കൃഷ്ണയുടെ കൊച്ചുമകൻ കൂടിയാണ് അമര്‍ത്യ. കർണാടക മുഖ്യമന്ത്രി ബി.എസ് യഡിയൂരപ്പ അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. ചിത്രങ്ങൾ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...