യജമാനന്‍ ആശുപത്രിയില്‍: നായ പുറത്ത് കാത്തിരുന്നത് ഒരാഴ്ച

dog-story
SHARE

ടര്‍ക്കിയില്‍ നിന്നാണ് നായയുടെ സ്നേഹത്തിന്റെ വാര്‍ത്ത വരുന്നത്.  ഒരാഴ്ചമുന്‍പാണ് അറുപത്തെട്ട് വയസുകാരനായ കെമാല്‍ സെന്‍റര്‍ക്ക്  തലച്ചോറിന് അസുഖം ബാധിച്ച്  ആശുപത്രിയിലാവുന്നത്.ഒരാഴ്ചയ്ക്ക് ശേഷം കെമാല്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അത് ബോന്‍കക്ക് എന്ന നായയുടെ കരുതലിന്റെയും സ്നേഹത്തിന്റെയും നിമിഷമായി.

ജനുവരി പതിനാലിനാണ്  കെമാല്‍ ആശുപത്രിയിലാവുന്നത്.ആംബുലന്‍സില്‍ കെമാലിനെ പിന്തുടര്‍ന്ന നായ ആശുപത്രിക്ക് പുറത്ത് കാത്തിരുപ്പ് തുടര്‍ന്നു.ഇടയ്ക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും ബോന്‍കക്ക് പിന്‍വാങ്ങിയില്ല.കുറെ ദിവസം ആശുപത്രി പരിസരത്തുണ്ടായിരുന്നെങ്കിലും ബോന്‍കക്ക് ആര്‍ക്കും  ഒരു ശല്യവും ചെയ്തില്ലെന്ന് ആശുപത്രി അധികൃതരും പറയുന്നു.ഇതിനിടയില്‍ കെമാലിന്റെ മകള്‍ പലതവണ നായയെ വീട്ടില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

രണ്ടാഴ്ചയ്ക്ക് ശേഷം  ആശുപത്രിക്കുപുറത്തിറങ്ങിയ കെമാലിന്റെ വീല്‍ചെയറിന് ചുറ്റും ബഹളം വെയ്ക്കുന്ന നായയുടെ കാഴ്ചയാണ് ഇപ്പോള്‍ കൗതുകമാവുന്നത്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...