ദ് വീക്ക്’ മാൻ ഓഫ് ദി ഇയർ – 2020 സോനു സൂദിന്; ആഹ്ലാദമെന്ന് താരം

sonu-week
SHARE

 മഹാമാരിക്കാലത്ത് മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃകയായ സോനു സൂദിന് ‘ദ് വീക്ക്’ മാൻ ഓഫ് ദി ഇയർ – 2020 പുരസ്കാരം സമ്മാനിച്ചു. വിർച്വൽ ചടങ്ങിലൂടെയാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്നും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും താരം പറഞ്ഞു. 

ലോക്ഡൗൺ കാലത്തു സ്വന്തം നാടുകളിലേക്കു മടങ്ങാൻ ആയിരക്കണക്കിനു അതിഥിത്തൊഴിലാളികളെ സോനു സൂദ് സഹായിച്ചിരുന്നു. ഇന്ത്യയിലേക്കു മടങ്ങാനാകാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്കും സഹായഹസ്തം നീട്ടി. നിർധനർക്കു ശസ്ത്രക്രിയകൾക്കു ധനസഹായം, കുട്ടികൾക്കു സ്കോളർഷിപ്, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയ സേവനങ്ങളിലും സജീവമായിരുന്നു. സേവനപ്രവർത്തനങ്ങളിലൂടെ സോനു സൂദ് ആയിരങ്ങൾക്കു പ്രചോദനം നൽകിയെന്നു ചടങ്ങിൽ മുഖ്യാതിഥിയായ എഴുത്തുകാരി ശോഭ ഡേ പറഞ്ഞു.

നിസ്വാർഥമായി സമൂഹത്തെ സേവിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി 1993ൽ ആരംഭിച്ച ‘ദ് വീക്ക്’ മാൻ ഓഫ് ദി ഇയർ പുരസ്കാരം ആദ്യം ലഭിച്ചതു ബാബ ആംതെയ്ക്കായിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിലായിരുന്നു 2019ലെ ജേതാവ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...