കേരളത്തിലും തമിഴ്നാട്ടിലും പുതിയ ഇനം ഉറുമ്പുകൾ; അപൂർവ കണ്ടെത്തൽ

ants-species
SHARE

കേരളത്തിലും തമിഴ്നാട്ടിലും പുതിയ ഇനം ഉറുമ്പുകൾ; അപൂർവ കണ്ടെത്തൽ രണ്ട് പുതിയ ഇനം ഉറുമ്പുകളെ കേരളത്തിലും തമിഴ്നാട്ടിലും കണ്ടെത്തി. ഡിപ്പാർട്ട്മെന്റ് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയാണ് വാർത്ത പുറത്തുവിട്ടത്. ഇവയിലൊന്നിനെ പെരിയാർ ടൈഗർ റിസർവിലും രണ്ടാമത്തേതിനെ മധുരയിലുമാണ് കണ്ടെത്തിയത്.

കേരളത്തിൽ കണ്ടെത്തിയ ഇനത്തിന് ജവഹർലാൽ നെഹ്‍റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക്ക് റിസർച്ച് പ്രൊഫസർ അമിതാഭ് ജോഷിയോടുളള ആദരസൂചകമായി ഊസറെ ജോഷിയെന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ഉറുമ്പുകളെ വളരെ അപൂർവമായേ കാണാറുളളുവെന്നാണ് ഗവേഷകർ പറയുന്നത്. ഊസറെ ഡെകാമറ ഇനത്തിൽപ്പെട്ട ഉറുമ്പുകളെയാണ് തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത്, കൊമ്പിലെ ഖണ്ഡങ്ങളുടെ എണ്ണമാണ് ഇവയുടെ സവിശേഷത. ആദ്യാമായാണ് ഈ ജനുസിൽ നിന്നും പത്തുകൊമ്പുകളുളള ഇനങ്ങളെ കണ്ടെത്തുന്നതെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.

സൂ കീയ്സാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. ഈ ഇനത്തിൽ ഇതുവരെ പതിനാല് ഉറുമ്പുകളെയാണ് കണ്ടെത്തിയത്. ഇവയിൽ എട്ടെണ്ണം ഒൻപത് ഖണ്ഡങ്ങളുളളതും അഞ്ചെണ്ണം പതിനൊന്ന് ഖണ്ഡങ്ങളുളളതുമാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...