ചേതനയറ്റ് ലോറിയിൽ; തുമ്പിക്കൈ പുറത്ത്; മുഖം ചേർത്ത് വിതുമ്പി ഉദ്യോഗസ്ഥൻ

elephant-death-video
SHARE

ഇരുവരും തമ്മിൽ വർഷങ്ങളുടെ പരിചയമൊന്നുമില്ല. എങ്കിലും ഉള്ളുലഞ്ഞുള്ള ഈ മനുഷ്യന്റെ കണ്ണീർ ഇന്ന് രാജ്യമെങ്ങും ചർച്ചയാണ്. തമിഴ്നാട്ടിൽ നിന്നുള്ള ഈ വിഡിയോ വിവരിക്കാനാവാത്ത സങ്കടമാണ് സമ്മാനിക്കുന്നത്. ഗുരുതരപരുക്കുകളോടെ വനം വകുപ്പിന് ലഭിച്ച ആനയുടെ ചുമതല ഈ ഉദ്യോഗസ്ഥനായിരുന്നു. കഴിവിന്റെ പരമാവധി നോക്കിയെങ്കിലും ആനയുടെ ജീവൻ രക്ഷിക്കാനായില്ല.

ഒടുവിൽ സംസ്ക്കരിക്കാനായി ആനയുടെ ജഡം ലോറിയിൽ കയറ്റിയപ്പോൾ, തുമ്പികൈ ലോറിക്ക് പുറത്തേക്ക് കിടന്നു. സങ്കടം അണപൊട്ടിപ്പോയ ഉദ്യോഗസ്ഥൻ ലോറിയിൽ‌ കയറി ആ തുമ്പിക്കൈയ്യിൽ മുഖം ചേർത്ത് വിതുമ്പി. ഈ വിഡിയോ ഇപ്പോൾ രാജ്യമെങ്ങും വൈറലാണ്.  തമിഴ്നാട് മുതുമലൈ ടൈഗര്‍ റിസര്‍വിലെ എലിഫന്റ് ക്യാംപിൽ നിന്നുള്ള കാഴ്ചയാണിത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...