ഡ്രാഗൺ ഫ്രൂട്ട് അഥവാ കമലം എങ്ങനെ കൃഷി ചെയ്യാം: വിശദീകരിച്ച് കൃഷ്ണകുമാർ; വിഡിയോ

dragaonfrut
SHARE

സോഷ്യൽ മീഡിയയിലും ട്രോളുകളിലുമെല്ലാം നിറ‍ഞ്ഞു നിൽക്കുകയാണ് സാക്ഷാൽ ഡ്രാഗൺ ഫ്രൂട്ട് അഥവാ കമലം. പേര് മാറ്റിയതോടെ രാജ്യമെങ്ങും ചർച്ചയായ ഡ്രാഗൺ ഫ്രൂട്ടിനെ ഇത്രയും ചർച്ചയാക്കിയതിന് പിന്നിൽ ഗുജറാത്ത് സർക്കാർ ആണ്.  ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിക്കുകയാണ് നടൻ കൃഷ്ണകുമാർ.

കൃഷ്ണകുമാർ  തന്റെ യുട്യൂബ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വളരെ വിശദമായി തന്നെ കൃഷ്ണകുമാർ പറഞ്ഞുതരുന്നു.  വിഡിയോ ഇതിനകം നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്.

പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ്‌ കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നു. കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും വിജയ് രൂപാണി പറഞ്ഞു. ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷ നൽകിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...