എണ്‍പത്തഞ്ച് കിലോയുള്ള പത്തുവയസുകാരന്‍; സുമോ ഗുസ്തിയിലെ ‘കുഞ്ഞു വമ്പൻ’

sumo
SHARE

സുമോ ഗുസ്തിക്ക് പ്രശസ്തമാണ് ജപ്പാന്‍. ആകാരം കൊണ്ടു കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്ന സുമോ ഗുസ്‌തിക്കാരെ കാണാൻ തന്നെ കൗതുകമാണ്. ജപ്പാനില്‍ നിന്നുള്ള 'കുഞ്ഞു' സുമോ ഗുസ്തിക്കാരനായ ക്യൂട്ടാ കുമഗായി ലോകമെങ്ങും ശ്രദ്ധിക്കപ്പെടുകയാണ്. തന്നെക്കാള്‍ അഞ്ചും ആറും വയസ് കൂടുതലുള്ള കുട്ടികളെയും ക്യൂട്ടാ നിഷ്പ്രയാസം നേരിടും. ആഴ്ചയില്‍ ആറു ദിവസവും പരിശീലനത്തിലായിരിക്കുന്ന ക്യൂട്ടായുടെ പരിശീലകന്‍ സ്വന്തം അച്ഛന്‍ തന്നെ. ചെറിയ പ്രായം മുതല്‍ നീന്തലും ഓട്ടവുമൊക്കെ പരിശീലിക്കുന്ന ക്യൂട്ടാ ഇപ്പോള്‍ അണ്ടര്‍ ടെന്‍ ചാമ്പ്യനാണ്. തന്നെക്കാള്‍ മുതിര്‍ന്നവരെയും ഇടിച്ചിടാം എന്നതാണ് ഏറ്റവും വലിയ രസം എന്ന കുസൃതിയും ക്യൂട്ടാ പങ്കുവയ്ക്കുന്നു. ഒരു ദിവസം 2700 മുതല്‍ 4000 കാലറി വരെയുള്ള അളവില്‍ ഭക്ഷണം കഴിക്കണം ഈ സുമോ ഗുസ്തിക്കാരന്. രണ്ട് വര്‍ഷത്തിനുള്ളില്‍ത്തന്നെ ഇരുപത് കിലോ കൂടി കൂട്ടുക എന്ന ലക്ഷ്യത്തിന് പിന്നാലെയാണ് ഇപ്പോള്‍ ക്യൂട്ടാ. കഠിന പരിശീലനങ്ങളിലൂടെയാണ് കടന്ന് പോവുന്നതെങ്കിലും മികച്ച സുമോ ഗുസ്തിക്കാരനായി പേരെടുക്കുക എന്ന സ്വപ്നത്തിന് പിന്നാലെയാണ് ക്യൂട്ടായും കുടുംബവും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...