കടൽതീരത്തെ 'കാണാ കാട്'; അപൂർവ ചിത്രങ്ങൾ പകർത്തി നിസാം

photosnisam-19
SHARE

കടല്‍തീരത്തെ ചിത്രങ്ങളെടുത്ത് വനനശീകരണത്തിരെ ബോധവത്ക്കരണം നടത്തുകയാണ്  കൊല്ലം അഞ്ചല്‍ സ്വദേശി നിസ്സാം അമ്മാസ്.  കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും.  

തീരത്തെ തലോടിയെത്തുന്ന വര്‍ക്കല ബീച്ചിലെ തിരമാലകള്‍. നിരവധി ചിത്രങ്ങള്‍ വരച്ചാണ് ഓരോ തിരയും മടങ്ങുന്നത്. ആ ചിത്രങ്ങള്‍ നിസ്സാം ക്യാമറയിലാക്കി. അങ്ങനെ തീരത്തെ ഇരുപത്തിയേഴ് വരകള്‍ ഒരു പ്രദര്‍ശനമായി മാറി. കത്തിയമര്‍ന്നതും ഉണങ്ങിയതുമായ കാടിന്റെ രൂപമാണ് മിക്ക ചിത്രങ്ങള്‍ക്കും. 

മണലും പായലും കരിമണലും ചേര്‍ന്ന ക്യാന്‍വാസിലെവര കാണാന്‍ അധികമാരും എത്തുന്നില്ല. കാരണം കോവിഡ് നിയന്ത്രണത്തിനുശേഷമുള്ള ആദ്യ പ്രദര്‍ശനമാണിത്. അതിസൂക്ഷമായ നിരീക്ഷണമാണ് തിരകള്‍ക്കിടയില്‍ അല്‍പായുസ് മാത്രമുള്ള ചിത്രങ്ങള്‍ കാണാന്‍ നിസ്സാമിനെ സഹായിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...