കാറെടുത്ത് കടന്നുകളഞ്ഞപ്പോള്‍ പിന്നിലെ സീറ്റില്‍ കുഞ്ഞ്; കള്ളന്‍ ചെയ്തത്

car-theft
SHARE

മീശ പിരിച്ച് മോഷ്ടിക്കാൻ വരുന്ന കള്ളന്‍ മാധവനെ വർഷങ്ങളെത്ര കഴിഞ്ഞാലും സിനിമാ പ്രേക്ഷകർ മറക്കില്ല. നന്മയുളള കളളന്മാരുടെ കൂട്ടത്തിലേക്ക് യുഎസിലെ ഒരെഗോനിൽ നിന്നിതാ ഒരാൾ കൂടി. മോഷ്ടിച്ച കാറിന്റെ പിൻസീറ്റിൽ കാറുടമയുടെ കുട്ടിയുളളത് അറിയാതെയാണ് ഇയാൾ വണ്ടിയെടുത്തത്. കാറെടുത്ത് പകുതി ദൂരം പോയപ്പോഴാണ് പിൻസീറ്റിൽ കുട്ടിയുണ്ടെന്ന് അറിയുന്നത്. പോയ വേഗത്തിൽ തിരിച്ചുവന്ന് കുട്ടിയെ അമ്മയുടെ കൈകളിൽ ഭദ്രമായി ഏൽപ്പിച്ച കളളനാണ് അവിടെ ഹീറോ. 

തിരിച്ചുവരികയും കുട്ടിയെ അമ്മയ്ക്ക് തിരിച്ചേൽപ്പിക്കുകയും മാത്രമല്ല, കുട്ടിയെ നന്നായി ശ്രദ്ധിക്കണമെന്ന ഉപദേശവും കൊടുത്താണ് നല്ലവനായ കളളൻ കാറിൽ സ്ഥലം വിട്ടത്. പോർട്ട്ലാന്റിലെ ഒരു പലചരക്ക് കടയുടെ പുറത്തായാണ് കാർ നിർത്തിയിട്ടിരുന്നത്. നാലു വയസുളള കുട്ടിയെ കാറിലിരുത്തി അമ്മ സാധനങ്ങൾ വാങ്ങാൻ പോയ തക്കത്തിനാണ് കളളൻ കാറെടുത്ത് പോയത്.

കാറ് പോയാലും കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയതിലുളള സന്തോഷത്തിലാണ് അമ്മ. പൊലീസിൽ അറിയിക്കരുതെന്ന് കളളൻ ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി കൊടുക്കാതിരുന്നതെന്ന് കാറുടമ പറ‍ഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...