'കുടയല്ല, വടി'; ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ച് ജഗതി; വിഡിയോ

jagathi-14
SHARE

വയോധികരായ ദമ്പതിമാരുടെ സംസാരം കണ്ട് പൊട്ടിച്ചിരിക്കുയാണ് മലയാളികളുടെ പ്രിയപ്പെട്ട ജഗതി ശ്രീകുമാർ. വീടിന്റെ ഉമ്മറത്തിരുന്ന് രണ്ടുപേരും കുശലം പറയുന്നതും അമ്മൂമ്മയുടെ ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടിയുമാണ് വിഡിയോയെ ചിരിമരുന്നാക്കിയത്.

തെങ്ങേലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരാനേ എന്ന് അമ്മൂമ്മ പറയുമ്പോൾ ചെവി വട്ടം പിടിച്ച് ' എന്നാന്നാ കുടയോ എന്ന മറുചോദ്യമാണ് അപ്പൂപ്പൻ ഉയർത്തുന്നത്. രണ്ട് മൂന്ന് പ്രാവശ്യം ആവർത്തിച്ചതിലെ അസ്വസ്ഥത കൊണ്ട കുടയല്ല, വടി എന്ന മറുപടിയാണ് അമ്മൂമ്മ നൽകുന്നത്.

വളരെ സ്വാഭാവിക പ്രതികരണമായെത്തിയ പഞ്ച് ഡയലോഗ് കേട്ട് ചിരിക്കുകയാണ് ജഗതി. മകൾ പാർവതിയാണ് ഫോണിലൂടെ വിഡിയോ  ജഗതിക്കു കാണിച്ചുകൊടുക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...