ക്ഷേത്രവാതിലിൽ ഭക്തരെ തലയില്‍ തൊട്ട് അനുഗ്രഹിച്ച് നായ; കൗതുകം: വിഡിയോ

doggo-temple
SHARE

ഒരു നേരത്തെ അന്നം മതി നായയ്ക്ക് മനുഷ്യരെ ഒരു ആയുഷ്ക്കാലം മുഴുവൻ സ്നേഹിക്കാൻ. എന്നാൽ വാലാട്ടിയും നക്കിയും സ്നേഹം പ്രകടിപ്പിക്കുന്ന നായ്ക്കളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങളെ കൈനീട്ടി സ്വാഗതം ചെയ്യുകയും വേണ്ടി വന്നാൽ തലയിൽ തൊട്ട് അനുഗ്രഹിക്കുകയും ചെയ്യുന്ന ഒരു തെരുവുനായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. അരുൺ ലിമാദിയ എന്ന യുവാവ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയാണ് വൈറലായത്.

മഹാരാഷ്ട്രയിലെ സിദ്ധിവിനായക അമ്പലത്തിന്റെ പ്രവേശന കവാടത്തിലിരുന്ന് ദർശനത്തിനു വരുന്ന ഭക്തര്‍ക്ക് കൈ കൊടുക്കുന്ന തെരുവുനായയാണ് വിഡിയോയിൽ. നായയോടുളള സ്നേഹം പോസ്റ്റിനു കീഴിൽ കമന്റുകളായി നിറഞ്ഞു . ഡിസംബർ പത്തിന് പങ്കുവച്ച പോസ്റ്റ് പതിനായിരം പേർ ഷെയർ ചെയ്തു. 'ഈ പുണ്യാശീർവാദം വേണം' എന്നും ചിലർ കമന്റിട്ടു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...