കോലിക്കും അനുഷ്കക്കും പെൺകുഞ്ഞ്; ആശംസ നേർന്ന് ആരാധകലോകം

anushka-kohli
SHARE

ഇന്ത്യൻ ക്രിക്കറ്റി ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്ക ശർമ്മക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയോടെ മുംബൈയിലെ ആശുപത്രിയിലാണ് അനുഷ്ക പെൺകുഞ്ഞിന് ജൻമം നൽകിയത്. 

''ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്ന എന്ന വാർത്ത സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ പ്രാർഥനക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'', കോലി ട്വീറ്റ് ചെയ്തു.

2017 ഡിസംബർ 11 നായിരുന്നു കോലിയുടെയും അനുഷ്കയുടെയും വിവാഹം. ഗർഭിണിയായ അനുഷ്കയെക്കുറിച്ചുള്ള വിശേഷങ്ങൾ കോലി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...