ആസ്മാനു ശേഷം പാപ്പിയമ്മ; 98 കാരിയെ മോഡലാക്കി മഹാദേവൻ തമ്പി; വിഡിയോ

pappiyamma
SHARE

നാടോടിപ്പെൺകുട്ടി ആസ്മാനെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ടിനു ശേഷം 98 കാരി പാപ്പി അമ്മയെ മോഡലാക്കി ഫോട്ടോഗ്രഫർ മഹാദേവൻ തമ്പി.  പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. ഒരു ലൊക്കേഷൻ തേടിയുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് മഹാദേവൻ തമ്പി പാപ്പി അമ്മയെ കാണുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും.

വൈക്കത്തു വച്ചാണ് പാപ്പി അമ്മയെ കാണുന്നത്. നിഷ്കളങ്കതയും ഓമനത്തവും നിറയുന്ന മുഖമാണ് പാപ്പി അമ്മയുടേത്. അരിവാളും പിടിച്ച് നടന്നു വരുന്ന പാപ്പി അമ്മയെ കണ്ടപ്പോൾ ഫോട്ടോഷൂട്ട് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നി സമീപിക്കുകയായിരുന്നു. ‌ഫോട്ടോഷൂട്ട് ചെയ്യട്ടേ എന്നു ചേദിച്ചപ്പോൾ പാപ്പി അമ്മ സമ്മതിച്ചു. പിറ്റേ ദിവസം ഷൂട്ടിന് വേണ്ട സാധനങ്ങളും ആൾക്കാരുമായി വൈക്കത്തെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് മഹാദേവൻ തമ്പി പറയുന്നു.

കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ‌ ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് പാപ്പി അമ്മയുടെ ആഗ്രഹമെന്നും അതിനുവേണ്ടി ശ്രമിക്കുമെന്നും മഹാദേവൻ തമ്പി പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...