ഡബിൾ ഓംലെറ്റ് ആവശ്യമായ മുട്ട: ഒരെണ്ണം, ഇത്രയും പ്രതീക്ഷിച്ചില്ല! ; വിചിത്രം

special-egg
SHARE

മലപ്പുറം: അത്യുൽപാദന ശേഷിയുള്ള മുട്ടക്കോഴിയെന്ന് പറഞ്ഞപ്പോൾ ഹനീഫ ഇത്രയും പ്രതീക്ഷിച്ചില്ല. പൊട്ടിച്ചു നോക്കിയപ്പോൾ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. അതും തോടുൾപ്പെടെ. പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലെ കോഴിയാണ് ഡബിൾ ഓംലെറ്റിനുള്ള വിഭവം ഒറ്റമുട്ടയ്ക്കകത്ത് ഒളിപ്പിച്ചു വച്ചത്.

മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായി കൂട്ടിലങ്ങാടി പഞ്ചായത്തിൽ നിന്നു വിതരണം ചെയ്തകോഴികളിലൊന്നിന്റേതാണ് ഈ വിചിത്ര മുട്ട. മറ്റുള്ളവയെക്കാൾ അസാധാരണ വലുപ്പം കണ്ട് പൊട്ടിച്ചു നോക്കിയപ്പോഴാണ് അതിനകത്ത് മറ്റൊരെണ്ണം കൂടി കണ്ടെത്തിയത്. ഒരു മുട്ടയിൽ രണ്ടു മഞ്ഞക്കരുവുണ്ടാകുന്നതെല്ലാം പതിവാണെങ്കിലും ഒരു മുട്ടയ്ക്കകത്ത് പൂർണവളർച്ചയെത്തിയ മറ്റൊന്നു കാണുന്നത് ഇതാദ്യമായാണെന്ന് ഹനീഫ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...