‘ആരെ ഒതുക്കണം അമ്മേ, ഞാൻ വരാം’; തെളിഞ്ഞ് ചിരിച്ച് രാഹുലും രഞ്ജിത്തും

lakshmirajeev-09
SHARE

അച്ഛനും അമ്മയും തീപ്പൊള്ളലേറ്റ് മരിച്ചതോടെ ഒരു നാടിന്റെ വേദനയായിരുന്നു രാഹുലും രഞ്ജിത്തും. കരഞ്ഞു കലങ്ങിയ രാഹുലിന്റെയും രഞ്ജിത്തിന്റെയും കണ്ണുകളിലും മുഖത്തും പുഞ്ചിരി വിരിഞ്ഞ ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്.

അപൂർവങ്ങളിൽ അപൂർവമായ തന്റെ അനന്ത വിജയം മോതിരം വിറ്റ് കിട്ടിയ തുക അവർ രഞ്ജിത്തിനും രാഹുലിനും നൽകിയിരുന്നു. രാത്രി ഭക്ഷണം കഴിക്കുമ്പോൾ രാഹുലിനെയും രഞ്ജിത്തിനെയും താൻ വിളിക്കാറുണ്ടെന്നും അവരുടെ വിശേഷങ്ങളും പറഞ്ഞാണ് സന്തോഷ ചിത്രം ലക്ഷ്മി രാജീവ് പങ്കുവച്ചത്. രഞ്ജിത്തിന്റെയും രാഹുലിന്റെയും ചിരി എഴുത്തുകാരി പ്രിയ എ എസിന് സമർപ്പിക്കുന്നതായും അവർ കുറിച്ചു.

കുറിപ്പിങ്ങനെ: രാത്രി ഭക്ഷണം എടുക്കുമ്പോഴാണ് രാഹുലിനെയും രഞ്ജിത്തിനെയും വിളിക്കുക. അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാവും അപ്പോഴേക്കും. ഇന്ന് ഞാൻ വൈകി- അവരിങ്ങോട്ടു വിളിച്ചു. കുറച്ചധികം തിരക്കുണ്ട്. അമ്മ കാര്യങ്ങൾ ഒന്ന് ഒതുക്കിയിട്ടു വരാം കേട്ടോ. മിടുക്കരായിട്ടിരിക്കണം. ആരെ ഒതുക്കണം അമ്മ ! ഞാൻ വരാം. ചെറിയവൻ. അമ്പട ചട്ടമ്പി ! ഞാൻ. രണ്ടുപേരും കുടുകുടെ ചിരിച്ചു. നിറുത്താതെ. അവരുടെ ചിരി ഇഷ്ട്ടമുള്ള അമ്മമാർ നിരവധിയുണ്ടെന്നു ഞാനവരോട് പറഞ്ഞു. കുഞ്ഞുണ്ണിയുടെ 'അമ്മ പ്രിയ ക്ക് ഈ ചിരി സമർപ്പിക്കുന്നു. അവരുടെ താൽക്കാലിക തകര വീട്ടിൽ കറണ്ടും വെള്ളവും ഒന്നുമില്ല. ഒന്നര വർഷമായി. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുമല്ലോ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...