മൃഗശാലയില്‍ നിന്നും ചാടി; നഗരത്തിലൂടെ ഒട്ടകപ്പക്ഷിയുടെ ഓട്ടം; വിഡിയോ

ostrich-runs-through-Pakistani-city-after-private-zoo-escape.jpg.image.845.440
SHARE

തിരക്കേറിയ റോഡിൽ അപ്രതീക്ഷിതമായി ആ അതിഥിയെ കണ്ടപ്പോൾ ആളുകൾ ആദ്യം ഒന്നു ഞെട്ടി. പിന്നെ കൗതുകമായി. വാഹനങ്ങൾക്കിടയിലൂടെ അതിവേഗമോടുന്ന ഒരു ഒട്ടകപ്പക്ഷിയായിരുന്നു അത്. 

പാക്കിസ്ഥിനിലെ ഒരു സ്വകാര്യ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഒട്ടകപ്പക്ഷിയാണ് നഗരത്തിലൂടെ പരക്കം പാഞ്ഞത്.പിന്നാലെ മൃഗശാല ജീവനക്കാരും ഓടി. വാഹനങ്ങളെയും മനുഷ്യരെയും ഭയന്നായിരുന്നു  ഓട്ടം. 

മൃഗശാലാ ജീവനക്കാർ ഒട്ടകപ്പക്ഷിയെ ഓടിച്ചിട്ട് പിടിച്ച്  സുരക്ഷിതമായി മൃഗശാലയിൽ തിരികെയെത്തിച്ചെന്ന് പൊലീസ് അറിയിച്ചു. 

വിഡിയോ കാണാം:

MORE IN SPOTLIGHT
SHOW MORE
Loading...
Loading...