ഗൂഗിൾ എർത്തിൽ വീട് തിരഞ്ഞ് യുവാവ്; കണ്ടത് മരിച്ച അച്ഛന്റെ ചിത്രം

googleearth-09
SHARE

കോവി‍ഡ് പ്രതിസന്ധി കാരണം സ്വന്തം വീട് കാണാനാവാത്ത ലക്ഷങ്ങളാണ് ലോകത്തുള്ളത്. വീട്ടിലോ പോകാൻ പറ്റുന്നില്ല, എന്നാൽ വീട്ടിലേക്കുള്ള വഴി ഗൂഗിൾ എർത്തിലൂടെ നോക്കാമെന്ന് കരുതിയ യുവാവ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ജപ്പാൻ സ്വദേശിയെ അദ്ഭുതപ്പെടുത്തി അച്ഛൻ വഴിയരികിൽ നിൽക്കുന്ന ചിത്രമാണ് ഗൂഗിൾ എർത്ത് നൽകിയത്. ഏഴു കൊല്ലങ്ങൾക്ക് മുമ്പ് യുവാവിന്റെ അച്ഛൻ മരിച്ചു പോയിരുന്നു.

റോഡരികിൽ അമ്മയെ കാത്ത് നിൽക്കുന്ന അച്ഛന്റെ ചിത്രം യുവാവ് ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. ശാന്തനായ കരുണയുള്ള വ്യക്തിയായിരുന്നു അച്ഛനെന്ന് ചിത്രം പങ്കുവച്ച് യുവാവ് കുറിച്ചു. തെരുവുകളുടെ ചിത്രം ഗൂഗിൾ ക്യാമറ പകർത്തിയ കൂട്ടത്തിൽ പെട്ടുപോയതാവും ഇതെന്നാണ് സാങ്കേതിര വിദഗ്ധർ പറയുന്നത്.

ഈ പ്രദേശത്തിന്റെ ചിത്രം അപ്ഡേറ്റ് ചെയ്യാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് ഗൂഗിളിനോട് അഭ്യർഥിച്ചിരിക്കുകയാണ് ടീച്ചർ യൂഫോയെന്ന ട്വിറ്റർ ഉപയോക്താവ്. ലക്ഷക്കണക്കിന് ട്വിറ്റർ ഉപഭോക്താക്കളാണ് ടീച്ചർ യൂഫോയുടെ സന്തോഷത്തിൽ പങ്കുചേർന്ന് ചിത്രം പങ്കുവച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...