ആർക്കും വായിക്കാനാകാത്ത മരുന്നുകുറിപ്പടി; ഡോക്ടറുടെ വിശദീകരണം ഇങ്ങനെ

prescription
SHARE

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടർ കുറിച്ച മരുന്നു കുറിപ്പടി സാമൂഹികമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം. ആർക്കും വായിക്കാൻ കഴിയാത്ത തരത്തിലുള്ള എഴുത്ത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഡി.എം.ഒ. താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിരുന്നു. കൈയക്ഷരം മോശമാണെന്നും തിരക്കിനിടയിൽ എഴുതിയതാണെന്നുമാണ് സൂപ്രണ്ട് അനില്‍ കുമാറിന്റെ വിശദീകരണം. ആശുപത്രിയിലെ തിരക്കാണ് കാരണമെന്ന് മറ്റ് ഡോക്ടർമാരും പറയുന്നു. 

വെരിക്കോസ് വെയിൻ രോഗത്തിനുള്ള മൂന്നു മരുന്നുകൾ, രക്തപരിശോധനയ്ക്കുള്ള നിർദേശം എന്നിവയാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് സൂപ്രണ്ട് പറയുന്നു. മെഡിക്കൽ രംഗത്തുള്ളവർക്ക് വായിക്കാൻ കഴിയുമെങ്കിലും സാധാരണക്കാർക്ക് വായിക്കാൻ ബുദ്ധിമുണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കുറിപ്പടി വായിക്കാൻ കഴിയില്ലെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ വിളിച്ചുചോദിക്കണമെന്നും അല്ലെങ്കിൽ തന്നെ അറിയിക്കണമെന്നും ആശുപത്രിയിലെ ഫാർമസി ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...