‘രാത്രിക്ക് എത്ര?’; അശ്ലീല ചോദ്യത്തിന് മറുപടിയുമായി നടി നീലിമ

neeli-comment
SHARE

സമൂഹമാധ്യമത്തിലൂടെ അശ്ലീലം പറഞ്ഞ യുവാവിനു മറുപടിയുമായി നടി നീലിമ റാണി. ആരാധകരുടെ ചോദ്യത്തിനു മറുപടി പറയുന്നതിനിെടയാണ് ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചത്. ‘ഒരു രാത്രിയ്ക്ക് എത്ര വേണം’, എന്നായിരുന്നു ചോദ്യം. സൈബർ ഇടങ്ങളിൽ നിന്നും താരങ്ങൾക്ക് നേരെ മുൻപും ഇത്തരം കമന്റുകൾ എത്തിയിട്ടുണ്ട്. രോഷത്തോടെയാണ് പലരും പ്രതികരിക്കാറുള്ളത്.

‘അല്‍പ്പം മാന്യത ഞാന്‍  പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’ ഇതായിരുന്നു നീലിമയുടെ മറുപടി. നീലിമയ്ക്ക് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തുവന്നത്. കുറച്ചുകൂടെ കടന്ന മറുപടിയാണ് ഇവരെപ്പോലെയുള്ളവർക്കു കൊടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായം പങ്കുവച്ചവരുമുണ്ട്.

സിനിമാ–സീരിയല്‍ രംഗത്ത് സജീവമാണ് നടി നീലി. മൊഴി, നാന്‍ മഹാന്‍ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. വിശാല്‍ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...