മണിക്ക് 50; ആ ജീവിതം ആറുമിനിറ്റിൽ; ചിരിയും കണ്ണീരും; വിഡിയോ

mani-birthday-video
SHARE

മലയാളിയുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ അൻപതാം ജന്മദിനമാണിന്ന്. മറ്റൊരു നടന്റെ വിയോഗത്തിലും കേരളം ഇത്രമാത്രം കണ്ണീരണിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഒരു നടനും കിട്ടാത്ത വിടവാങ്ങലിനാണ് 2016ൽ കേരളം സാക്ഷ്യം വഹിച്ചത്. പുതുവർഷദിനത്തിൽ ജനിച്ച മണിയുടെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്. ഇതിനൊപ്പം കലാഭവൻ മണിയുടെ ആരാധകർക്കായി മാഷപ്പ് വിഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യകാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വിഡിയോയിലൂടെ കൊണ്ടുവരുന്നു.

ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മണിയുടെ ആരാധകരെ മാത്രമല്ല മലയാള സിനിമാ പ്രേമികളെയും കണ്ണീരിലാഴ്ത്തും. മലയാളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...