പെയിൻററും കുട്ടിയാനയും; സോഷ്യൽ ലോകം കീഴടക്കിയ കുറുമ്പുകൾ; വിഡിയോ

elephent
SHARE

സ്നേഹവും കരുതലും തമാശകളും തുടങ്ങി മനസ്സിന് സന്തോഷം തരുന്ന ദൃശ്യങ്ങൾ എന്ത് തന്നെയായാലും സോഷ്യൽ ലോകം അതേറ്റെടുക്കാറുണ്ട്, അത്തരത്തിൽ സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു കുട്ടിയാനയും പെയിന്ററും..

കളിക്കാനാരുമില്ലാതെ‌ ഒറ്റയ്ക്ക് കൂട്ടിൽ നിന്ന കുട്ടിക്കുറമ്പൻറെ കണ്ണിലാണ് പെയിൻറടിക്കുന്ന യുവാവ് ശ്രദ്ധയിൽ പെട്ടെത്.ആനക്കുട്ടിക്കു ചുറ്റുംകെട്ടിയ വേലിയിൽ പെയിന്‍റടിക്കാൻ എത്തിയതായിരുന്നു ആ വെളുത്തുമെലിഞ്ഞ യുവാവ്. അവനെ കണ്ടപ്പോൾ തോന്നിയ കൗതുകമാവാം തുമ്പിക്കൈ നീട്ടി വിളിക്കാൻ തോന്നിയതിന് പിന്നിൽ. ചെറുപ്പക്കാരനാവട്ടെ ആനയെ വളരെ ഇഷ്ടമുള്ളതുപോലെ അവൻറ കുറുമ്പുകൾക്ക് കൂട്ടും നിന്നു.

ആദ്യം തുമ്പിക്കെ നീട്ടി വന്ന കുറുമ്പൻ പിന്നെ കയ്യും കാലുമൊക്കെ വേലിയ്ക്ക് പുറത്തിട്ടാണ് സ്നേഹം പ്രകടിപ്പിച്ചത്. ശ്രദ്ധിക്കാതിരിക്കാന്‍ തരമില്ലെന്ന് മനസ്സിലാക്കിയ പെയിൻറർ അവനെ തലോടുന്നുമുണ്ട്. സെക്കൻറുകൾ മാത്രമുള്ള ഈ വിഡി‌യോ. പൊതുപ്രവർത്തകനായ പരിമാൾ നെത് വാനിയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...