മുറിച്ച മരത്തിൽ കണ്ടത് 'അന്യഗ്രഹജീവി'യുടെ രൂപം; ഞെട്ടി തൊഴിലാളികൾ; ആശ്ചര്യം

alien-wood
SHARE

വൈദ്യുതി കേബിളിടാന്‍ വന്യജീവിസങ്കേതത്തിലെത്തിയ തൊഴിലാളികൾ ഞെട്ടി. മരം മുറിച്ചപ്പോള്‍ കണ്ട അന്യഗ്രഹജീവിക്ക് സമാനമായ രൂപമാണ് ഞെട്ടലിന് കാരണം. പേടിച്ചോടിയ തൊഴിലാളികൾ നേരെ പോയത് മരംവെട്ടാൻ നിർദേശം നൽകിയ ഇയാൻ സൂട്ടേഴ്‌സിനടുത്തേക്കാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഇയാന് പക്ഷേ ആദ്യ കാഴ്ച്ചയിൽ തന്നെ പേടിയോ അമ്പരപ്പോ അല്ല, മറിച്ച് ആശ്ചര്യമാണ് തോന്നിയത്.

എവിടെയോ കണ്ടു മറന്ന ഒരു ചിത്രത്തെ കുറിച്ചാണ് ഇയാൻ ആദ്യം ഓർത്തത്. ഉടൻ തന്നെ ഗൂഗിളിൽ തിരഞ്ഞ് കാര്യം കണ്ടെത്തിയപ്പോൾ ചുറ്റുമുള്ളവരുടേയും ഭയം മാറി ആശ്ചര്യമായി. നോര്‍വീജിയന്‍ പെയിന്ററായ എഡ്വാര്‍ഡ്‌ മഞ്ചിന്റെ ലോകപ്രശസ്‌തമായ 'ദി സ്‌ക്രീം' എന്ന പെയിന്റിങിനോട്‌ സാമ്യമുള്ള രൂപമാണ് മരത്തിൽ തെളിഞ്ഞു വന്നത്. താഴ്ത്തടിയിലെ പാടുകളാണ് പ്രത്യേക രൂപത്തിൽ കണ്ടത്.

ബ്രിട്ടനിലെ കെന്റിലെ സ്‌മാര്‍ഡനിലുള്ള ദ ബിഗ്‌ ക്യാറ്റ്‌ സാങ്‌‌ച്വറിയിലാണ്‌ സംഭവം. രണ്ടു വര്‍ഷമായി മരം വെട്ടിന്‌ നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ഇതുവരെ ഇത്തരത്തിലുള്ള രൂപങ്ങള്‍ കണ്ടിട്ടില്ലെന്ന്‌ ഇയാന്‍ പറയുന്നു. യേശുക്രിസ്‌തുവിന്റെ രൂപം കോണ്‍ ഫ്‌ളേക്ക്‌സിലും മറ്റു പലവസ്‌തുക്കളിലും കണ്ടവരെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. തനിക്കതൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ, എല്ലാ ദിവസവും കടുവകളെ കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ഇയാന്‍ പറയുന്നു.two-blokes-chopping-wood-discover

MORE IN SPOTLIGHT
SHOW MORE
Loading...
Loading...