നിറവയറിൽ ശീർഷാസനം ചെയ്ത് അനുഷ്ക ശർമ; ചിത്രം വൈറൽ

anushka-sharma-shirshasanam
SHARE

പ്രസവകാലത്ത് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് നടി അനുഷ്ക ശർമ. നിറവയറിൽ ശീർഷാസനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന ഭർത്താവ് കോഹ്‌ലിയെയും സമീപത്തു കാണാം.

‘ഈ എക്സർസൈസ് ആണ് കൂടുതൽ ബുദ്ധിമുട്ടേറിയത്. യോഗയ്ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാൻ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ തനിച്ചല്ല മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി മാത്രം.’

‘കഴിഞ്ഞ കുറേ വർഷങ്ങളായി ശീർഷാസന ചെയ്യുന്നു. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലൻസ് ചെയ്ത് നിൽക്കാനും കൂടുതൽ സുരക്ഷയ്ക്കായും ഭർത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവർ ഓൺലൈൻ വഴി എനിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.’–അനുഷ്ക കുറിച്ചു.

ഗർഭകാലത്തും പരസ്യ ചിത്രീകരണങ്ങളും ഫോട്ടോഷോട്ടുമായി തിരക്കിലാണ് താരം. ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ് അനുഷ്ക.  കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ സിനിമയിൽ തിരിച്ചെത്താനാണ് അനുഷ്കയുടെ പദ്ധതി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...