ഗൊച്ചു ഗള്ളാ...!!; ബാലറ്റിലും പോസ്റ്ററുകളിലും കൊച്ചു കള്ളൻ; ഇതെങ്ങനെ വന്നു ?

rajendran-candidate
SHARE

ചിറയിൻകീഴ്: ബ്ലോക്ക് പഞ്ചായത്തിലെ വക്കം ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയായ രാജേന്ദ്രന്റെ ‘കൊച്ചുകള്ള’നെന്ന വിളിപ്പേര് ഹിറ്റ്. വിളിപ്പേര് ബാലറ്റിലും പോസ്റ്ററുകളിലു ഉൾപ്പെടുത്തി നോട്ടപ്പുള്ളിയായത്. കുട്ടികളും രാജേന്ദ്രൻ കൊച്ചുകള്ളനങ്കിളെന്നാണു സ്നേഹപൂർവം വിളിക്കുന്നത്. വക്കത്തു കൊച്ചുകള്ളൻ പ്രശസ്തനാണ്.

കഴിഞ്ഞ വക്കം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലും കൊച്ചുപള്ളി രണ്ടാം വാർഡിൽ ജനവിധി തേടിയിരുന്നു. അന്നും കൊച്ചുകള്ളനു വോട്ടു തരണമെന്നെയായിരുന്നു അഭ്യർഥന. പക്ഷേ ജയിച്ചില്ല. തിരഞ്ഞെടുപ്പിൽ രാജേന്ദ്രനിതു മൂന്നാം ഊഴം.  2000ൽ നടന്ന വക്കം ഗ്രാമപ്പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സിഎംപി സ്ഥാനാർഥിയായി  വിജയിച്ചിട്ടുണ്ട്. മാതാപിതാക്കളും ബന്ധുക്കളുമടക്കം കുഞ്ഞുനാൾ മുതൽ ഇട്ട ഓമനപ്പേര് ഇത്തവണയും കരുത്താകുമെന്നാണ് ‘കൊച്ചുകള്ളന്റെ’ ഉള്ളിലിരിപ്പ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...