വിഡിയോ ചെയ്യാൻ 17കാരന്റെ അഭ്യാസം; പിതാവിന്റെ 25 കോടിയുടെ സൂപ്പർകാര്‍ തവിടുപൊടി; വിഡിയോ

super-car-video-accident
SHARE

പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്‌പോര്‍ട്‌സ് കാറെടുത്ത് അഭ്യാസം നടത്തുന്നതിനിടെ 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ലിമിറ്റഡ് എഡിഷനില്‍ പെട്ട പഗാനി ഹുവെയ്‌റ റോഡ്‌സ്റ്ററാണ് കൗമാരക്കാരന്റേയും സുഹൃത്തിന്റേയും പ്രകടനത്തിനിടെ തകര്‍ന്നത്. അപകടത്തില്‍ യുട്യൂബര്‍ ഗോജ് ഗില്ലിയന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.

അമേരിക്കയിലെ ടെക്‌സാസിലാണ് യുട്യൂബില്‍ ഇടാന്‍ വേണ്ടി വിഡിയോ ചിത്രീകരിക്കാനായി പിതാവിന്റെ കോടികള്‍ വിലയുള്ള കാറുമായി ഗില്ലിയന്‍ സുഹൃത്തിനൊപ്പം ഇറങ്ങിയത്. ഡ്രൈവിങ്ങിനിടെ സുഹൃത്തിന് കാറിന് മേലുള്ള നിയന്ത്രണം നഷ്ടമാവുകയും കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല. എന്നാല്‍ കോടികള്‍ വിലയുള്ള ആഡംബര കാര്‍ തവിടുപൊടിയായി.

കാറിന്റെ മുന്‍ഭാഗം തകര്‍ന്ന് ചക്രങ്ങള്‍ കാറില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ഡോര്‍ ഇടിച്ച് കാറില്‍ നിന്നും തെറിച്ചുപോയി. കാറിലെ എല്ലാ എയര്‍ ബാഗുകളും അപകടത്തെ തുടര്‍ന്ന് പുറത്തുവന്നു. ഇതെല്ലാം അപകടം കാറിനെ എത്രത്തോളം തകര്‍ത്തുവെന്നതിന്റെ തെളിവുകളാണ്.  

യൂട്യൂബറുടെ സുഹൃത്ത് സാക് ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ സാകിന്റെ തോളെല്ലിനും നാവിനുമാണ് പരിക്കേറ്റത്. റോഡിലേക്ക് പുറത്തിറക്കിയ ഉടനെയായിരുന്നു അപകടം. ആക്‌സിലേറ്റര്‍ ആദ്യം കൊടുത്തപ്പോള്‍ തന്നെ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. അപകടത്തില്‍ പെടുമ്പോള്‍ മണിക്കൂറില്‍ 64 കിലോമീറ്ററായിരുന്നു കാറിന്റെ വേഗം. അപകടത്തെക്കുറിച്ച് സാകും യുട്യൂബില്‍ വിഡിയോ ഇട്ടിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...