അംബാനി വക; ഇന്ത്യയിൽ ഏറ്റവും വിലകൂടിയ പൊലീസ് വാഹനം; വില 2.30 കോടി

ambani-police-car
SHARE

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിയ്ക്ക്. അതുകൊണ്ടുതന്നെ സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെയാണ് അംബാനിയുടെ യാത്രകൾ. അതിസുരക്ഷ ബിഎംഡബ്ല്യവിലും ബെൻസിലും പറക്കുന്ന അംബാനിയുടെ യാത്രകള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സാധാരണ പൊലീസ് വാഹനമാകാൻ പറ്റില്ലല്ലോ. 

75 ലക്ഷത്തിന്റെ  ബിഎംഡബ്ല്യു എക്സ് 5 മുതൽ ടൊയോട്ട ഫോർച്യൂണർ വരെയുണ്ടായിരുന്ന അംബാനിയുടെ സുരക്ഷാ വാഹനങ്ങളുടെ നിരയിലേക്ക് ഒരു ഉന്നതൻ കൂടി. റേഞ്ച് റോവർ വോഗ് എസ്ഇയാണ് പൊലീസിന്റെ സ്റ്റിക്കറോടും ബീക്കൺ ലൈറ്റോടും കൂടി അംബാനിയുടെ വാഹന വ്യൂഹത്തിൽ പ്രത്യക്ഷപ്പെട്ട പുതിയ വാഹനം.

ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേർന്ന വാഹനം ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമാണ്. ‌വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിൽ ഈ ആഡംബര എസ്‍യുവി വിൽപനയിലുണ്ട്. ഇതില്‍ എസ്ഇയുടെ ലോങ് വീൽബെയ്സ് പെട്രോൾ പതിപ്പാണ് അംബനി സ്വന്തമാക്കിയത്. എക്സ്ഷോറൂം വില ഏകദേശം 2.30 കോടി രൂപ

ambani-car-police-new

പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന്റെ വിവിധ മോഡലുകളുടെ വില ആരംഭിക്കുന്നത്‌ ഏകദേശം 2 കോടി രൂപ മുതലാണ് വില‍.  

MORE IN SPOTLIGHT
SHOW MORE
Loading...
Loading...